പ്ലസ് ടു ക്കാർക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആവാം ; എല്ലാ ജില്ലകളിലും ഒഴിവുകള്‍

പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ ഏവരും കാത്തിരുന്ന ഇത്തവണത്തെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റിക്രൂട്ട്‌മെന്റിന് സെപ്റ്റംബര്‍ 3 വരെ അപേക്ഷിക്കാം. കേരളത്തിലുടനീളം എല്ലാ ജില്ലകളിലുമായി ഒഴിവുകള്‍ വന്നിട്ടുണ്ട്. പ്ലസ് ടു യോഗ്യതയില്‍ വനം വകുപ്പില്‍ സ്ഥിര ജോലി നേടാനുള്ള അവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്.
അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബര്‍ 3
തസ്തിക & ഒഴിവ്
കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സ്ഥിര നിയമനം.
CATEGORY NO: 211/2025
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായാണ് ഒഴിവുകള്‍.
പ്രായപരിധി
19 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02.01.1995നും 01.02.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 27,900 രൂപ മുതല്‍ 63,700 രൂപവരെ ശമ്ബളം ലഭിക്കും.
യോഗ്യത
കേരള സര്‍ക്കാര്‍ അംഗീകൃത ബോര്‍ഡിന് കീഴില്‍ പ്ലസ്ടു വിജയിച്ചിരിക്കണം. അല്ലെങ്കില്‍ തത്തുല്യം.
ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാവില്ല.
കേരള പൊലിസില്‍ സ്‌പെഷ്യല്‍ ഡിഎസ് പി- ട്രെയിനി നിയമനം; കേരള പി.എസ.സി അപേക്ഷ വിളിച്ചു; ഡിഗ്രിയുള്ളവര്‍ക്ക് അവസരം
ഫിസിക്കല്‍ ടെസ്റ്റ്
ഉദ്യോഗാര്‍ഥികള്‍ കായികമായി ഫിറ്റായിരിക്കണം. പുരുഷന്‍മാര്‍ക്ക് 168 സെ.മീ ഉയരം വേണം. നെഞ്ചളവ് 81 സെന്റീമീറ്ററും, 5 സെ.മീ വികാസവും ആവശ്യമാണ്. പുറമെ താഴെ നല്‍കിയ എട്ടിനങ്ങളില്‍ 5 എണ്ണമെങ്കിലും വിജയിച്ചിരിക്കണം.
100 മീറ്റര്‍ ഓട്ടം – 14 സെക്കന്റ്
ഹൈജമ്ബ് – 132.2 സെ.മീറ്റര്‍
ലോങ് ജമ്ബ് = 457.2 സെ.മീറ്റര്‍
ഷോട്ട് പുട്ട് (7264 ഗ്രാം) = 609.6 സെ.മീറ്റര്‍
ത്രോയിങ് ദ ക്രിക്കറ്റ് ബോള്‍ = 6096 സെ.മീറ്റര്‍
റോപ് ക്ലൈമ്ബിങ് (കൈകള്‍ മാത്രം ഉപയോഗിച്ച്) = 365.80 സെ.മീറ്റര്‍
പുള്‍ അപ്‌സ് അഥവാ ചിന്നിങ് = 8 തവണ
1500 മീറ്റര്‍ ഓട്ടം = 5 മിനുട്ട് 44 സെക്കന്റ്
എന്‍ഡ്യുറന്‍സ് ടെസ്റ്റ്
എല്ലാ പുരുഷ ഉദ്യോഗാര്‍ഥികളും 2 കിലോമീറ്റര്‍ ദൂരം 13 (പതിമൂന്ന്) മിനുട്ടിനുള്ളില്‍ ഓടി വിജയകരമായി പൂര്‍ത്തിയാക്കണം.
വനിത ഉദ്യോഗാര്‍ഥികളുടെ ഫിസിക്കല്‍ ടെസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിജ്ഞാപനത്തില്‍ നല്‍കുന്നു.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ കേരള പിഎസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം നോട്ടിഫിക്കേഷനില്‍ നിന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തിരഞ്ഞെടുക്കുക. വിശദമായ വിജ്ഞാപനം വായിച്ച് സംശയങ്ങള്‍ തീർക്കുക. ആദ്യമായി പിഎസ്.സി വെബ്‌സൈറ്റ് സന്ദർശിക്കുന്നവർ ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. അല്ലാത്തവർക്ക് നേരിട്ട് പ്രൊഫൈലിലൂടെ അപേക്ഷിക്കാനാവും. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല.