August 12, 2025

സ്വർണവില താഴേക്ക് : ഇന്ന് ഒറ്റയടിക്ക് 640 രൂപ കുറഞ്ഞു

Share

 

സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ശുഭ സൂചന. സ്വർണവിലയില്‍ ഇന്നും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത് . തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില കുറയുന്നത്.

 

റെക്കോർഡ് വില വർധനക്ക് ശേഷമാണ് സ്വർണവിലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി കാണുന്ന ഇടിവ്. സംസ്ഥാനത്ത് ഇന്ന് പവന് 74,360 രൂപയാണ് വില. ഇന്നലെ 75,000 രൂപയായിരുന്നു. 640 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് ഇന്ന് 9295 രൂപയാണ്.

ഈ മാസം ആദ്യം സ്വര്‍ണത്തിന്റെ വില 73,200 രൂപയായിരുന്നു. പിന്നീട് തുടര്‍ച്ചയായി വര്‍ധിച്ച്‌ ആഗസ്റ്റ് എട്ടിന് വില 75,760 ലേക്ക് എത്തുകയായിരുന്നു. ഇതാണ് ഈ മാസത്തെ ഉയർന്ന വില.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.