സ്വര്‍ണത്തില്‍ വീണ്ടും റെക്കോഡ്: പവന് 75,200 രൂപയായി

ഇടക്കായളവില്‍ ചാഞ്ചാട്ടം നേരിട്ട സ്വർണ വിലയില്‍ വീണ്ടും റക്കോഡ് മുന്നേറ്റം. ഇന്ന് സര്‍വകാല റെക്കോഡിലാണ് സ്വര്‍ണവ്യാപരം നടക്കുന്നത്. ഇന്ന് പവന് 160 രൂപ കൂടി 75,200 രൂപയായി. ഗ്രാമിന്റെ വില 9,400 രൂപയിലുമെത്തി.
കഴിഞ്ഞ ദിവസം പവന് 75,040 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 73,200 രൂപയുമായിരുന്നു. ഒരാഴ്ചക്കിടെയുണ്ടായത് 2,000 രൂപയുടെ വർധന.
നാല് മാസത്തിനിടെ പവന് 9,400 രൂപയാണ് കൂടിയത്. ഏപ്രില്‍ എട്ടിന് 65,800 രൂപയായിരുന്നു പവന്റെ വില. ട്രംപിന്റെ ഉയർന്ന താരിഫ് ആഗോള സാമ്ബത്തിക വളർച്ചയെ തടസ്സപ്പെടുത്തിയേക്കുമെന്ന ആശങ്കയാണ് സ്വർണം നേട്ടമാക്കിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് 1,01,423 രൂപയായി.
ട്രംപിന്റെ താരിഫ് ആക്രമണം യുഎസും വ്യാപാര പങ്കാളികളും തമ്മില്‍ കനത്ത സംഘർഷത്തിന് കാരണമായേക്കാമെന്ന ഭീതി വിപണിയില്‍ വ്യാപകമായി. ആഗോള സമ്ബദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാമാണ് സ്വർണ വിലയെ സ്വാധീനിച്ചത്.