August 5, 2025

ബാങ്ക് ഓഫ് ബറോഡയിൽ 330 ഒഴിവുകള്‍ : ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം

Share

 

വിവിധ വകുപ്പുകളിലായി 330 ഓഫീസർ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് പ്രക്രിയ ആരംഭിച്ച്‌ ബാങ്ക് ഓഫ് ബറോഡ. അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (എ വി പി) തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. ഓഗസ്റ്റ് 19 വരെ അപേക്ഷിക്കാം. ഔദ്യോഗിക വെബ്സൈറ്റായ bankofbaroda.in വഴിയാണ് അപേക്ഷ നല്‍കേണ്ടത്.

 

 

എഴുത്ത് പരീക്ഷ ഇല്ലാതെ നടത്തുന്ന റിക്രൂട്ട്മെന്റാണ് ഇതെന്നാണ് ഏറ്റവും ശ്രദ്ധേയം. യോഗ്യതയും അനുഭവവും അടിസ്ഥാനമാക്കി ചുരുക്കപ്പട്ടിക തയ്യാറാക്കിയതിന് ശേഷം വ്യക്തിഗത അഭിമുഖത്തിനും (പേഴ്സണല്‍ ഇന്റർവ്യൂ) ശേഷമാണ് തിരഞ്ഞെടുപ്പ് നടത്തുക. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ക്ക് 5 വർഷത്തേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനം ലഭിക്കും. ഇത് പരമാവധി 10 വർഷം വരെയോ അല്ലെങ്കില്‍ 60 വയസ്സ് വരെയോ നീട്ടും.

 

യോഗ്യത

 

വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബി.ടെക്/ബി.ഇ, എം എസ് സി, എം ബി എ / പി ജി ഡി എം, എം സി എ, പി ജി ഡി സി എ തുടങ്ങിയവ. തസ്തിക അനുസരിച്ച്‌ പ്രത്യേക യോഗ്യതകള്‍ വ്യത്യാസപ്പെടാം.

 

 

ജോലി പരിചയം: ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകളിലോ റീജിയണല്‍ റൂറല്‍ ബാങ്കുകളിലോ ഓഫീസർ തലത്തില്‍ കുറഞ്ഞത് 1 വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയം. 6 മാസത്തില്‍ താഴെയുള്ള അനുഭവമോ ക്ലറിക്കല്‍ റോളുകളിലെ അനുഭവമോ പരിഗണിക്കില്ല.

 

പ്രായപരിധി: 2025 ഫെബ്രുവരി 1-ന് അനുസരിച്ച്‌, അസിസ്റ്റന്റ് മാനേജർക്ക് 22-30 വയസ്സ്, ഡെപ്യൂട്ടി മാനേജർക്ക് 25-35 വയസ്സ്, എവിപിക്ക് 30-40 വയസ്സ് എന്നിങ്ങനെയാണ് പ്രായപരിധി.

 

പ്രാദേശിക ഭാഷാ വൈദഗ്ധ്യം: അപേക്ഷിക്കുന്ന സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷയില്‍ പ്രാവീണ്യം ആവശ്യമാണ്, ഇത് 10-ാം അല്ലെങ്കില്‍ 12-ാം ക്ലാസ് മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ് വഴി തെളിയിക്കേണ്ടതാണ്.

 

അപേക്ഷാ ഫീസ്

 

ജനറല്‍, ഒ ബി സി, ഇഡബ്ല്യുഎസ്: 850 രൂപ (ജി എസ് ടിയും ഗേറ്റ്‌വേ ചാർജുകളും ഉള്‍പ്പെടെ)

എസ്‌ സി, എസ് ടി, പി ഡബ്ല്യു ഡി, എക്സ്-സർവീസ്‌മെൻ, വനിതകള്‍: 175 രൂപ (ജിഎസ്ടിയും ഗേറ്റ്‌വേ ചാർജുകളും ഉള്‍പ്പെടെ)

ഫീസ് ഓണ്‍ലൈൻ വഴി മാത്രമാണ് അടക്കേണ്ടത്

തിരഞ്ഞെടുപ്പ് പ്രക്രിയ

 

ഷോർട്ട്‌ലിസ്റ്റിംഗ്: വിദ്യാഭ്യാസ യോഗ്യതയും ജോലി പരിചയവും അടിസ്ഥാനമാക്കി ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും.

 

പേഴ്സണല്‍ ഇന്റർവ്യൂ (പി ഐ): ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടവർ വ്യക്തിഗത അഭിമുഖത്തിനോ മറ്റ് ആവശ്യമായ മൂല്യനിർണയ രീതികള്‍ക്കോ ഹാജരാകണം.

 

 

 

അഭിമുഖത്തിന്റെ തീയതികളും വിശദാംശങ്ങളും ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ ചെയ്ത ഇ-മെയില്‍ വഴി അറിയിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്ത്യയിലെ വിവിധ ബി ഒ ബി ശാഖകളില്‍/ഓഫീസുകളില്‍ നിയമനം ലഭിക്കും.

 

അപേക്ഷിക്കേണ്ട വിധം

 

അപേക്ഷകർ ഓണ്‍ലൈനായി മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. ഘട്ടങ്ങള്‍ ഇവയാണ്:

ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.bankofbaroda.in) സന്ദർശിക്കുക.

“Careers” വിഭാഗത്തില്‍ “Current Opportunities” ക്ലിക്ക് ചെയ്യുക.

“Recruitment of Deputy Manager, Assistant Manager and More” എന്ന വിജ്ഞാപനം കണ്ടെത്തി “Apply Now” ക്ലിക്ക് ചെയ്യുക.

പുതിയ രജിസ്ട്രേഷനായി, പേര്, മൊബൈല്‍ നമ്ബർ, ഇ-മെയില്‍ ഐഡി എന്നിവ നല്‍കി രജിസ്റ്റർ ചെയ്യുക. ലോഗിൻ ക്രെഡൻഷ്യലുകള്‍ ലഭിക്കും.

വ്യക്തിഗത, വിദ്യാഭ്യാസ വിശദാംശങ്ങള്‍, ആവശ്യമായ രേഖകള്‍ എന്നിവ അപ്‌ലോഡ് ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.

ഫീസ് അടച്ച്‌ ഫോം സമർപ്പിക്കുക. അപേക്ഷാ ഫോമിന്റെ പ്രിന്റ് ഔട്ട് സൂക്ഷിക്കുക.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.