August 4, 2025

സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ

Share

 

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും കുതിപ്പ്. ശനിയാഴ്ച 1120 രൂപയായിരുന്നു ഒരു പവന് കൂടിയത്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന വിലയിൽ ഇന്ന് 40 രൂപയുടെ നേരിയ വർദ്ധനവാണ് ഉണ്ടായതെങ്കിലും ഈ മാസത്തെ ഉയർന്ന നിരക്കിലാണ് വിപണി.

 

ജൂലൈ 23നാണ് സ്വർണവില 75000 വും കടന്ന് സർവ്വകാല റെക്കോർഡിലെത്തിയിരുന്നത്. ഈ മാസം വീണ്ടും ഇതേ നിരക്കിലേക്ക് എത്തുമോയെന്നാണ് ആഭരണ പ്രേമികളുടെ ആശങ്ക. ഇന്ന് 74,360 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. 9295 രൂപയാണ് ഒരു ഗ്രാമിന് ഇന്ന് നൽകേണ്ടത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.