മെത്തഫിറ്റമിനുമായി യുവാവ് പിടിയില്‍

കല്‍പ്പറ്റ : കല്‍പ്പറ്റ മുണ്ടേരി താന്നിക്കല്‍ വീട്ടില്‍ ടി.കെ. വേണുഗോപാല്‍ (32) നെയാണ് കല്‍പ്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഇന്നലെ വൈകീട്ടോടെ വെങ്ങപ്പള്ളി പഞ്ചാബ് മുസ്ലിം പള്ളിക്ക് സമീപം വച്ച് സംശയസ്പദമായി കണ്ട ഇയാളെ പരിശോധിച്ചതില്‍ പാന്റിന്റെ പോക്കറ്റില്‍ നിന്നും 9.25 ഗ്രാം മെത്തഫിറ്റമിന്‍ കണ്ടെടുക്കുകയായിരുന്നു. ഇയാള്‍ മുന്‍പും നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ക്ക് കല്‍പ്പറ്റ സ്‌റ്റേഷനിലും മാനന്തവാടി, കല്‍പ്പറ്റ എക്‌സൈസിലും ലഹരിക്കേസുകളുണ്ട്. കൂടാതെ 2023 ല്‍ വീട്ടുമുറ്റത്ത് നിന്ന് പുകവലിച്ചതിന് കേസെടുത്ത് എന്ന് പറഞ്ഞ് കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിനെതിരെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച വ്യക്തിയാണ് വേണുഗോപാല്‍. ഇക്കാര്യങ്ങള്‍ അന്ന് വിവാദമായിരുന്നു. കല്‍പ്പറ്റ സബ് ഇന്‍സ്‌പെക്ടര്‍ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.