ഓഗസ്റ്റിലെ ആദ്യദിനത്തിൽ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

കേരളത്തില്‍ ഇന്ന് സ്വര്‍ണ വില കുറഞ്ഞു. പവന് 320 രൂപയുടെ കുറവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9,170 രൂപയാണ് ഇന്നത്തെ വില.ഒരു പവന് 73,360 രൂപയായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ ഒരു പവന് 73,680 രൂപയായിരുന്നു വില.
രണ്ട് ദിവസമായി താഴ്ന്നിരുന്ന സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു. ഇതാണ് വീണ്ടും താഴേക്ക് പോയിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
സ്വർണ വിലയില്‍ നേരിയ ഇടിവോടെയാണ് ഓഗസ്റ്റ് മാസം ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഇതേ സ്ഥിതി തുടരുമോ അതോ വില വീണ്ടും കുതിച്ചുയരുമോയെന്ന ആശങ്ക സാധാരണക്കാരിലുണ്ട്. ഓണവും വിവാഹസീസണും അടുത്തുവരുന്നതും ആശങ്കയുയര്‍ത്തുന്നു..
രാജ്യാന്തര വിപണിയില്‍ സ്വർണ വിലയില്‍ വലിയ ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ കാര്യമായ കുറവ് വന്നിട്ടില്ല. ഇതിനുള്ള പ്രധാന കാരണം ഡോളർ മൂല്യം കൂടിയതും, ക്രൂഡ് ഓയില്‍ വില ഉയർന്നതുമാണ്. അമേരിക്ക ഇന്ത്യയ്‌ക്കെതിരെ 25 ശതമാനം ഇറക്കുമതി നികുതി ചുമത്തിയതും വലിയ തിരിച്ചടിയാണ്.