സ്വര്‍ണവിലയില്‍ നേരിയ ഇടിവ് : 73,200 രൂപയിലേക്ക് താഴ്ന്നു

സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്ന് നേരിയ ഇടിവ് സംഭവിച്ചു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണിന്നുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 73,200 രൂപയിലേക്ക് താഴ്ന്നു. ഇന്നലെ ഒരു ദിവസം സ്വർണവിലയില്‍ മാറ്റമില്ലാതെ തുടർന്നതിന് ശേഷമാണ് ഇന്ന് വില ഇടിഞ്ഞിരിക്കുന്നത്.
നേരത്തെ, ജൂലൈ 23ന് 75,040 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍ വില്‍പ്പന നടക്കുന്നതിനിടെ ജൂലൈ 24 മുതല്‍ തുടർച്ചയായ മൂന്ന് ദിവസം സ്വർണവില ഇടിയുകയും 73,280 രൂപയിലേക്ക് സ്വർണവില താഴുകയും ചെയ്തിരുന്നു.
ഒരു ഗ്രാം സ്വർണത്തിന്റെ വില ഇന്ന് 10 രൂപ കുറഞ്ഞ് 9,150 രൂപയിലേക്ക് താഴ്ന്നു.