പുതുശ്ശേരിക്കടവില്‍ തോണി മറിഞ്ഞ് ഓട്ടോഡ്രൈവര്‍ മരിച്ചു : ബന്ധുവിന് പരിക്ക്

പടിഞ്ഞാറത്തറ : പുതുശ്ശേരിക്കടവ് കുന്നമംഗലം ഭാഗത്ത് തോണി മറിഞ്ഞ് രണ്ടുപേര്‍ വെള്ളത്തില്‍ വീണു. ഒരാള്‍ മരിച്ചു. ബേങ്ക്കുന്ന് മാണിക്യ നിവാസില്‍ ബാലകൃഷ്ണന്‍ (50) ആണ് മരിച്ചത്.
ബാലകൃഷ്ണന്‍ പുതുശ്ശേരിക്കടവിലെ ഓട്ടോഡ്രൈവറാണ്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജില്‍. ഇദ്ദേഹത്തിന്റെ ബന്ധു പരിക്കുകളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കുന്നമംഗലം ഭാഗത്ത് വെള്ളം കയറി കിടക്കുന്ന വയലിന് മറുകരക്കെത്താന്‍ പഞ്ചായത്ത് നല്‍കിയ തോണിയാണ് മറിഞ്ഞത്.