July 28, 2025

ഓട്ടോക്ക് പിറകിൽ ലോറി ഇടിച്ച് മദ്രസാ അധ്യാപകൻ മരണപ്പെട്ടു

Share

 

മാനന്തവാടി : കോറോം കൂട്ടപ്പാറയിൽ ഓട്ടോക്ക് പിറകിൽ ലോറി ഇടിച്ച് മദ്രസാ അധ്യാപകൻ മരണപ്പെട്ടു. നിരവിൽപുഴ കൂട്ടപ്പാറ മഹല്ലിലെ വൈശ്യൻ ഇബ്രായിയുടെ മകൻ (പൂരിഞ്ഞി സദർ മുഅല്ലിം) യാസിൻ അയ്യൂബ് (45 ) ആണ് മരിച്ചത്.

 

കോറോം കുട്ടപ്പാറയിൽ ഇന്ന് ഉച്ചയ്ക്ക് 2.30 ന് ആയിരുന്നു അപകടം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. അപകടത്തിൽ മരിച്ച വ്യക്തിക്ക് ഭാര്യയും നാല് മക്കളുമാണുള്ളത്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.