തൊണ്ടർനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ക്ലീനിങ് സ്റ്റാഫ് നിയമനം

വെള്ളമുണ്ട : തൊണ്ടർനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ക്ലീനിങ് സ്റ്റാഫ് (മൾട്ടി പർപ്പസ് ) തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നവർക്ക് മുൻഗണന.
അപേക്ഷയോടൊപ്പം താമസിക്കുന്ന ഗ്രാമപഞ്ചായത്ത്, ഫോൺ നമ്പർ എന്നിവ സഹിതം ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുമായി ജൂലൈ 30 രാവിലെ 10 ന് തൊണ്ടർനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കണം. കൂടിക്കാഴ്‌ചക്ക് വരുന്നവർ അന്നേ ദിവസം 10 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യണം. ഫോൺ: 04935 235909.