സ്വര്‍ണവില വീണ്ടും മുന്നോട്ട് : ഇന്ന് നേരിയ വർധന

ഒരുരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വീണ്ടും വർധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കൂടിയത്. ഇതോടെ 72160 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 20 രൂപ കൂടി 9020 രൂപയായി. കഴിഞ്ഞ കുറച്ച് ദിവസമായി താഴ്ന്നുകൊണ്ടിരുന്ന സ്വർണവില ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 72,000 രൂപയിലാണ് വ്യാപാരം നടന്നത്.
ഇന്നലെ ഒറ്റയടിക്ക് 480 രൂപയാണ് കുറഞ്ഞത്. ജൂലായ് എട്ടിന് 72,480 രൂപയായിരുന്നു വില ഇന്നലെ കുറഞ്ഞത് ആഭരണപ്രേമികള്‍ക്ക് വലിയ ആശ്വാസമാണ് പകർന്നത്. എന്നാല്‍ അത് താല്‍കാലിക ആശ്വാസം മാത്രമായിരുന്നു. അതേസമയം ഈ മാസം ആരംഭിച്ചത് മുതല്‍ സ്വർണവിലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. മാസം ആരംഭിച്ചത് മുതല്‍ 72000-ത്തിലാണ് സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ജൂലായ് മൂന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കില്‍ സ്വർണവില എത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 72840 രൂപയായിരുന്നു.
ഡോളര്‍ മൂല്യത്തില്‍ വന്ന മാറ്റമാണ് ഇന്ന് കേരളത്തില്‍ സ്വർണ വില ഉയരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇന്ന് ഡോളര്‍ മൂല്യം കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുന്നുണ്ട്. വരും ദിവസങ്ങളിലും ഇതേ ട്രെൻഡ് ആണ് തുടരുന്നതെങ്കില്‍ സ്വർണവില ഇനി കൂടിയേക്കും.ഡോളര്‍ നിരക്കിലെ മാറ്റം സ്വർണവിലയില്‍ സുപ്രധാനമാണ്. ഡോളറിന്റെ മൂല്യം കുറയുമ്ബോള്‍ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം കൂടും. അതാണ് ഡോളര്‍ താഴുമ്ബോള്‍ സ്വര്‍ണവില കൂടാന്‍ കാരണം.