July 6, 2025

കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്

Share

 

സുൽത്താൻ ബത്തേരി : ഓടപ്പള്ളത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഓടപ്പള്ളം പുതുവീട് ഉന്നതിയിലെ സുരേഷ് (41), സുകുമാരൻ (38), സമീപവാസിയായ ഓലിക്കൽ ധനൂപ് (32)എന്നിവർക്കാണ് പരിക്കേറ്റത്.

 

ആക്രമണത്തിൽ സുരേഷിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടപ്പള്ളത്ത് നിന്ന് പഴേരിയിലെ റോഡിലേക്ക് നടന്നു പോകുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണം. ഇന്ന് രാവിലെ 8:45 ഓടെയാണ് സംഭവം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.