എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം തല മെമ്പർഷിപ്പ് കാംപയിന് തുടക്കമായി

നാലാംമൈൽ : തിരിച്ചറിവുള്ള പൗരനാവുക, നിർഭയം പോരാടാം എന്ന തലക്കെട്ടിൽ എസ്‌ഡിപിഐ സംസ്ഥാന കമ്മിറ്റി ജൂലൈ 1 മുതൽ 31 വരെ പ്രഖ്യാപിച്ച മെമ്പർഷിപ്പ് കാംപയിന് മാനന്തവാടി മണ്ഡലത്തിൽ തുടക്കമായ്. പീച്ചങ്കോട് വെച്ച് നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ നിഹാദിന് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം സെക്രട്ടറി സജീർ എം.ടി, ഓർഗനൈസിംഗ് സെക്രട്ടറി സകരിയ്യ കെ എസ്, പീച്ചങ്കോട് ബ്രാഞ്ച് ഭാരവാഹികളായ മുസ്തഫ പി, ഉസ്മാൻ കെ തുടങ്ങിയവർ പങ്കെടുത്തു.
വരും ദിവസങ്ങളിൽ മണ്ഡലം പരിധിയിലെ വിവിധ പഞ്ചായത്തുകളിൽ മെമ്പർഷിപ്പിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നടക്കുമെന്നും കാലം ആവശ്യപ്പെടുന്ന പരിമിതികളില്ലാത്ത ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് കരുത്തു പകരാൻ സർവ്വരും എസ്‌ഡിപിഐയോടൊപ്പം അണിചേരണമെന്നും നേതാക്കൾ അറിയിച്ചു.