August 17, 2025

ആധാര്‍ കാര്‍ഡ് ഉടൻ ലോക്ക് ചെയ്തോളു : ബാങ്ക് അക്കൗണ്ടുകളടക്കം ചോര്‍ത്തും 

Share

 

ഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാനും സാമ്ബത്തിക ഇടപാടുകള്‍ സുരക്ഷിതമായി നടത്താനും ആധാര്‍ കാര്‍ഡ് പ്രധാനമാണ്. ഈ 12 അക്ക ആധാര്‍ സുരക്ഷിതമാക്കിയില്ലെങ്കില്‍ ഇവ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. വ്യക്തി വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും എല്ലായ്‌പ്പോഴും നിര്‍ണായകമാണ്. ബാങ്ക് അക്കൗണ്ടുകളിലേക്കടക്കം നമ്മുടെ സ്വകാര്യതയിലേക്ക് കയറാനുള്ള താക്കോല്‍ കൂടിയാണ് ആധാര്‍.

 

ആധാര്‍ കാര്‍ഡുകളുടെ സുരക്ഷയും ഇവയുടെ ഉപയോഗവും നിയന്ത്രിക്കുന്നതിനായി ബയോമെട്രിക് ഡാറ്റ ഉള്‍പ്പെടെയുള്ള ആധാര്‍ നമ്ബറുകള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനുമുള്ള ഓപ്ഷന്‍ യുഐഡിഎഐ നല്‍കുന്നുണ്ട്. ആധാര്‍ നമ്ബര്‍ ചോര്‍ന്നാല്‍ അത് ലഭിക്കുന്നവര്‍ക്ക് സിംകാര്‍ഡുകള്‍ പരിശോധിക്കുന്നത് മുതല്‍ നമ്മുടെ പേരില്‍ മറ്റുള്ളവര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാന്‍വരെ സാധിക്കും. ലോക്ക് ചെയ്യാത്ത ആധാറാണ് ഇത്തരം അപകട സാധ്യതകള്‍ ഉണ്ടാക്കുന്നതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

 

ആധാര്‍ എങ്ങനെ സുരക്ഷിതമാക്കാം

 

UIDAI യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക .

 

‘My Aadhaar’ വിഭാഗത്തിലേക്കും തുടര്‍ന്ന് Aadhaar Services എന്നതിലേക്കും പോകുക.

 

Lock/Unlock Aadhaar അല്ലെങ്കില്‍ Lock/Unlock Biometrics തിരഞ്ഞെടുക്കുക.

 

Lock UID അല്ലെങ്കില്‍ Enable Biometric Lock എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

 

ആധാര്‍ നമ്ബറും മറ്റ് ആവശ്യമായ വിശദാംശങ്ങളും നല്‍കുക.

 

ഫോണില്‍ വരുന്ന ഒടിപി നല്‍കുക

 

mAadhaar ആപ്പ് ഉപയോഗിച്ച്‌ ഫോണിലും ഈ സേവനം ലഭ്യമാണ്

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.