സ്വർണവിലയില്‍ ഇന്നും ഇടിവ് : മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 840 രൂപ

സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും ഇടിവ്. കഴിഞ്ഞ ദിവസം 600 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഒരു പവന് 200 രൂപ കൂടി കുറഞ്ഞത്.
ഇതോടെ സ്വർണവില 72,560 രൂപയിലെത്തി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില 9070 രൂപയാണ്.
കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 72760 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂണ്‍ 14നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 74,560 രൂപയായിരുന്നു. ജൂണ്‍ 15നും ഇതേ വിലയില്‍ തന്നെ തുടർന്നു. ഏറ്റവും കുറഞ്ഞ സ്വർണ നിരക്ക് രേഖപ്പെടുത്തിയത് 71,360 രൂപയിരുന്നു.
ജൂണ്‍ 20ന് 73680 രൂപയിലെത്തിയ സ്വർണവില അടുത്ത നാല് ദിവസം ഇതേ വിലയില്‍ തുടർന്നു. ശേഷം ജൂണ്‍ 24ന് വില കുറഞ്ഞ് 73240 രൂപയില്‍ എത്തി. അടുത്ത ദിവസം വീണ്ടും 600 രൂപ കുറഞ്ഞ് 72760 രൂപയായി. ഇതാണ് ഇപ്പോള്‍ വീണ്ടും കുറഞ്ഞ് 72,560 രൂപയില്‍ എത്തിയിരിക്കുന്നത്.
ലോകത്തെ തന്നെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ടണ്‍ കണക്കിന് സ്വര്‍ണമാണ് ഓരോ വർഷവും ഇവിടേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍, ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും സ്വര്‍ണവിലയിലെ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. മധേഷ്യയിലെ സംഘര്‍ഷവും നിലവില്‍ സ്വർണവിലയെ ഏറെ സ്വാധീനിക്കുന്നുണ്ട്.