5 ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും പിടികൂടി ; ഒരാള്‍ അറസ്റ്റില്‍

സുല്‍ത്താന്‍ ബത്തേരി : നൂല്‍പ്പുഴയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 5 ലിറ്റര്‍ ചാരായവും ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 100 ലിറ്റര്‍ വാഷും എക്‌സൈസ് പിടിച്ചെടുത്തു. നൂല്‍പ്പുഴ സ്വദേശി രാമകൃഷ്ണന്‍ (51) എന്നയാളാണ് ചാരായവുമായി പിടിയിലായത്.
വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍, പ്രിവന്റീവ് ഓഫീസര്‍ അനീഷ്.എ.എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രസാദ്, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍മാരായ സാബു സി.ഡി, വിജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശശികുമാര്‍, ഷിനോജ്, മിഥുന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുദിവ്യാബായി എന്നിവരടങ്ങിയ സംഘമാണ് ചാരായം കണ്ടെടുത്തത്.