August 17, 2025

വിത്തുകള്‍ കേടുകൂടാതെ സൂക്ഷിക്കാൻ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Share

 

വിത്തിന്റെ ഗുണത്തിന് അനുസരിച്ചിരിക്കും കൃഷിയുടെ വിജയം. നല്ല വിത്തുകള്‍ നടാനായി ഉപയോഗിച്ചാല്‍ കീടങ്ങളുടെയും രോഗങ്ങളുടെയും വലിയ ആക്രമണമില്ലാതെ പച്ചക്കറികള്‍ കൃഷി ചെയ്യാം. വിത്ത് സൂക്ഷിക്കുമ്ബോള്‍ ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

ചില സമയങ്ങളില്‍ വിത്തുകള്‍ ഒരു വർഷത്തില്‍ കൂടുതല്‍ കേടുവരാതിരിക്കാറുണ്ട്. വിത്ത് വാങ്ങിക്കുമ്ബോള്‍ അത് നല്ലതാണോ അല്ലയോ എന്നത് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. അതിനാല്‍ വിത്തുകള്‍ സൂക്ഷിക്കാനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.

 

വിത്തിന്റെ കാര്യക്ഷമത ഉറപ്പാക്കണമെങ്കില്‍ അത് നട്ടുവളർത്തി തന്നെ നോക്കേണ്ടതുണ്ട്. അതിനായി കുറച്ച്‌ വിത്തുകളെടുത്ത് നടാം. ഇത് മുളക്കുന്നുണ്ടെങ്കില്‍ വിത്ത് നല്ലതാണെന്ന് മനസിലാക്കാം.

 

കൃത്യമായ രീതിയില്‍ സൂക്ഷിച്ചാല്‍ എത്ര കാലം വരെയും വിത്തുകള്‍ കേടുവരാതിരിക്കും.

 

ഒരു വർഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വിത്തുകളുടെ കാര്യക്ഷമത ഉറപ്പ് വരുത്തേണ്ടതുണ്ട്.

 

ഉണങ്ങിയതോ നിറം മാറിയതോ ആയ വിത്തുകള്‍ ഉണ്ടാവാം. എന്നിരുന്നാലും ഇത് കേടുവന്നതാണെന്ന് ഉറപ്പിക്കാൻ സാധിക്കുകയില്ല.

 

ഈർപ്പം ഉള്ളതുകൊണ്ട് തന്നെ ഫ്രിഡ്ജില്‍ വിത്ത് സൂക്ഷിക്കുമ്ബോള്‍ വായുകടക്കാത്ത രീതിയില്‍ അടച്ച്‌ വെയ്ക്കാൻ ശ്രദ്ധിക്കണം.

 

ശരിയായ രീതിയില്‍ വിത്തുകള്‍ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. തണുപ്പുള്ള ഈർപ്പമില്ലാത്ത സ്ഥലങ്ങളിലാണ് വിത്ത് സൂക്ഷിക്കേണ്ടത്.

 

വിത്തുകള്‍ വായു കടക്കാത്ത സിപ് ലോക്ക് ബാഗിലാക്കി ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കുന്നതും നല്ലതാണ്. ഇത് വിത്ത് എളുപ്പത്തില്‍ മുളയ്ക്കാൻ സഹായിക്കുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.