രണ്ടാംദിനവും സ്വർണവിലയില്‍ ഇടിവ് : ഇന്ന് 840 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണ വിലയില്‍ ഇടിവ്. ഇന്ന് 840 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 73600 രൂപയായി. ഗ്രാമിന് 105 രൂപ കുറഞ്ഞ് 9200 രൂപയായി. കഴിഞ്ഞ കുറച്ച് നാളുകളായി കുതിച്ചുകയറിയ സ്വര്‍ണവില ഇന്നലെയാണ് അല്‍പം താഴ്ന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 74440 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. 120 രൂപയാണ് ഇന്നലെ കുറഞ്ഞത്. 22 കാരറ്റ് ഗ്രാമിന് 15 രൂപ താഴ്ന്ന് 9305 രൂപയിലായിരുന്നു വ്യാപാരം നടന്നത്.
ഇനിയുള്ള ദിവസങ്ങളില്‍ സ്വർണവില കുറയുമെന്ന് പ്രതീക്ഷയിലാണ് സാധാരണക്കാർ. വിവാഹം ഉള്‍പ്പെടെയുള്ള വിശേഷാവശ്യങ്ങള്‍ക്ക് സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവരെ ഈ വില ഇടിവ് പ്രതീക്ഷ നല്‍കുന്നതാണ്. രാജ്യാന്തര സംഘര്‍ഷത്തിന് അയവ് വരാന്‍ സാധ്യതയുണ്ട് എന്ന നിഗമനങ്ങളാണ് വില കുറയാനുള്ള ഒരു കാരണം. ഇത് തുടർന്നാല്‍ വരും ദിവസങ്ങളിലും വില കുറയുമെന്നാണ് വിദഗ്ദർ പറയുന്നത്.
ജൂണ്‍ 13 വരെ സ്വർണവിലയില്‍ വലിയ ചാഞ്ചാട്ടം ഉണ്ടായിരുന്നില്ല. 71000-ത്തില്‍ ആരംഭിച്ച സ്വർണ വില ജൂണ്‍ 13ന് 74000 കടക്കുകയായിരുന്നു. പിന്നീടുള്ള രണ്ട് ദിവസങ്ങളിലും 74,560 രൂപയായിരുന്നു സ്വർണത്തിന്റെ വിപണിവില. ഇതായിരുന്നു ഈ മാസത്തെ ഇതുവരെയുള്ള ഉയർന്ന നിരക്ക്. ജൂണ്‍ 1ന് രേഖപ്പെടുത്തിയ 71360 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.