June 16, 2025

ആധാര്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി യുഐഡിഎഐ

Share

 

ഡല്‍ഹി : ആധാർ പുതുക്കാനുള്ള സമയ പരിധി നീട്ടി യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ഒരു വർഷത്തേക്കാണ് യുഐഡിഎഐ സമയപരിധി നീട്ടിയിരിക്കുന്നത്.2025 മുതല്‍ 14 വരെ സൗജന്യമായി ആധാർ പുതുക്കാനുള്ള അവസരം ഉണ്ടായിരുന്നു എന്നാല്‍ ഇത് അവസാനിച്ചതോടെ യുഐഡിഐഐ 2026 ന് 14 വരെ സമയം അനുവദിച്ചു. ഇനി പൗരന്മാർക്ക് ‘മൈ ആധാർ’ പോർട്ടല്‍ വഴി സൗജന്യമായി രേഖകള്‍ അപ്‌ലോഡ് ചെയ്യാം.

 

അതേസമയം ശ്രദ്ധിക്കേണ്ട കാര്യം ഈ സൗജന്യ സേവനം മൈ ആധാർ പോർട്ടലില്‍ മാത്രമേ ലഭ്യമാകൂ. എന്നാല്‍, മൊബൈല്‍ നമ്ബർ, ഇമെയില്‍, ബയോമെട്രിക് അല്ലെങ്കില്‍ ഫോട്ടോ പുതുക്കാനായി, ആധാർ എൻറോള്‍മെന്റ് സെന്ററുകള്‍ സന്ദർശിക്കണം. ഈ സർവ്വീസുകള്‍ക്ക് ബാധകമായ നിരക്കുകള്‍ ഈടാക്കും. യുഐഡിഎഐ നിയമങ്ങള്‍ അനുസരിച്ച്‌, ആധാർ ഉടമകള്‍ അവരുടെ രേഖകള്‍ കൃത്യമായി സൂക്ഷിക്കുന്നതിന് എൻറോള്‍മെൻറ് തീയതി മുതല്‍ ഓരോ 10 വർഷത്തിലും അവരുടെ തിരിച്ചറിയല്‍ രേഖയും (പിഒഐ) വിലാസ രേഖയും (പിഒഎ) അപ്‌ഡേറ്റ് ചെയ്യണം

ഓണ്‍ലൈൻ വഴി സൗജന്യമായി എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

 

1. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച്‌ മൈആധാർ പോർട്ടലിലേക്ക് പോകുക.

 

2. നിങ്ങളുടെ 12 അക്ക ആധാർ നമ്ബറും ക്യാപ്‌ച കോഡും ഉപയോഗിച്ച്‌ ലോഗിൻ ചെയ്യുക.

 

3. നിങ്ങളുടെ ഐഡൻറിറ്റി സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബറില്‍ ഒരു ഒടിപി ലഭിക്കും.

 

4. ലോഗിൻ ചെയ്ത ശേഷം, നിങ്ങളുടെ നിലവിലുള്ള ഐഡൻറിറ്റി പ്രൂഫ് (PoI) ഉം വിലാസ പ്രൂഫ് (PoA) ഉം രേഖകള്‍ പരിശോധിക്കുക.

 

5. നിങ്ങള്‍ക്ക് അവ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍, ‘ഡോക്യുമെൻറ് അപ്‌ഡേറ്റ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

 

6. മെനുവില്‍ നിന്ന് അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഡോക്യുമെൻറുകള്‍ തിരഞ്ഞെടുത്ത് വ്യക്തമായ സ്‍കാൻ ചെയ്ത പകർപ്പുകള്‍ അപ്‌ലോഡ് ചെയ്യുക.

 

7. ഫയലുകള്‍ ജെപെഗ്, പിഎൻജി, അല്ലെങ്കില്‍ പിഡിഎഫ് ഫോർമാറ്റിലാണെന്നും 2MB-യില്‍ താഴെയാണെന്നും ഉറപ്പാക്കുക

 

8. നിങ്ങളുടെ വിശദാംശങ്ങള്‍ അവലോകനം ചെയ്യുക. അപ്ഡേറ്റ് അഭ്യർത്ഥന സമർപ്പിക്കുക. നിങ്ങളുടെ അപ്ഡേറ്റ് സ്റ്റാറ്റസ് ട്രാക്ക് ചെയ്യുന്നതിന് സേവന അഭ്യർത്ഥന നമ്ബർ (SRN) രേഖപ്പെടുത്തുക.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.