June 15, 2025

റേഷൻ കാര്‍ഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റാം, അപേക്ഷാ തീയതി നീട്ടി

Share

 

മുൻഗണനേതര വിഭാഗത്തില്‍പ്പെട്ട വെള്ള, നീല റേഷൻ കാർഡുകള്‍ മുൻഗണനാ(പിങ്ക്) വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള ഓണ്‍ലൈൻ അപേക്ഷ തീയതി നീട്ടി.ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ജൂണ്‍ 2 മുതല്‍ 15 വരെ സമയം അനുവദിച്ചിരുന്നു. പൊതുജന താത്പര്യാർത്ഥം ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി 2005 ജൂണ്‍ 30ന് വൈകിട്ട് 5 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

 

പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത ഓണ്‍ലൈൻ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ (ecitizen.civilsupplieskerala.gov.in) മുഖേനയോ അപേക്ഷ സമർപ്പിക്കാം. ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങള്‍ക്കാണ് അപേക്ഷ സമർപ്പിക്കാൻ അവസരമുള്ളത്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.