June 13, 2025

ഫ്രീസറില്‍ എത്രദിവസം ഇറച്ചി സൂക്ഷിക്കാം ? മാംസം ശീതീകരിച്ച്‌ സംഭരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

Share

 

 

മാംസം പാഴാകാതിരിക്കാനും ദീർഘനാള്‍ ഉപയോഗിക്കാനും ശരിയായ സംഭരണ രീതികള്‍ പിന്തുടരേണ്ടതുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധ നല്‍കേണ്ടത് ഇറച്ചിയുടെ കാര്യത്തിലാണ്. വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ലെങ്കില്‍ അണുബാധ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ക്ക് ഇവ കാരണമായേക്കാം. ഇറച്ചി ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

 

മുറിക്കുന്നതിലും വേണം ശുചിത്വം

 

കൈകള്‍, കത്തി, കട്ടിംഗ് ബോർഡ് എന്നിവ നന്നായി കഴുകിയ ശേഷം മാത്രം ഇറച്ചി അരിയാം. വൃത്തിയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ബാക്ടീരിയയിലൂടെയുണ്ടാകുന്ന മലിനീകരണം തടയാൻ സഹായിക്കും. ഇറച്ചി വൃത്തിയാക്കി രക്തവും മറ്റും നീക്കം ചെയ്ത ശേഷം മാത്രം ഇവ സൂക്ഷിക്കാം.

 

ഭാഗങ്ങളായി വിഭജിക്കാം

 

മാംസം ചെറിയ ഭാഗങ്ങളായി മുറിച്ച്‌ സംഭരിക്കുന്നത് ഉപയോഗിക്കാനും ഡിഫ്രോസ്റ്റ് ചെയ്യാനും എളുപ്പമാക്കും. ഒരു കുടുംബത്തിന്റെ ഒരു ദിവസത്തെ ഉപയോഗത്തിന് അനുയോജ്യമായ അളവില്‍ മാംസം വേർതിരിക്കാം. ഇത് മാംസം പാഴാകുന്നത് കുറയ്ക്കും.

 

എയർടൈറ്റ് പാത്രങ്ങള്‍ ഉപയോഗിക്കാം

 

ഫ്രീസറില്‍ -18°C-ന് താഴെയുള്ള താപനിലയില്‍ എയർടൈറ്റ് പാത്രങ്ങളിലോ ഫ്രീസർ ബാഗുകളിലോ ഇറച്ചി സൂക്ഷിക്കുക. ഇത് ഫ്രീസർ ബേണ്‍ തടയുകയും മാംസത്തിന്റെ രുചിയും ഗുണനിലവാരവും നിലനിർത്തുകയും ചെയ്യും. ഓരോ പാക്കറ്റിലും തീയതി എഴുതി വയ്ക്കുന്നത് എപ്പോള്‍ സംഭരിച്ചതാണെന്ന് തിരിച്ചറിയാൻ സഹായിക്കും.

 

ഉപയോഗിക്കാൻ എടുക്കുമ്ബോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

 

തണുത്തുറഞ്ഞ മാസം പെട്ടന്ന് ഉപയോഗിക്കാനായി എടുക്കുമ്ബോള്‍ തണുപ്പ് മാറാൻ കൂടുതല്‍ സമയം വേണ്ടി വന്നേക്കാം. അതിനാല്‍ പാചകത്തിനായി എടുക്കുന്നതിന് 24 മണിക്കൂർ മുമ്ബ് ഫ്രീസറില്‍ നിന്ന് മാറ്റി വെക്കാം. പെട്ടെന്നുള്ള ഡിഫ്രോസ്റ്റിംഗിനായി, തണുത്ത വെള്ളത്തില്‍ മുക്കിവയ്ക്കാം, ചൂടുവെള്ളം ഒഴിവാക്കാം. മൈക്രോവേവ് ഉപയോഗിക്കുന്നതും ഒഴിവാക്കാം, ഇത് മാംസത്തിന്റെ ഗുണനിലവാരം കുറയ്ക്കും.

 

മാരിനേറ്റ് ചെയ്ത് സൂക്ഷിക്കാം

 

എണ്ണ, അല്ലെങ്കില്‍ വിനാഗിരി ഉപയോഗിച്ച്‌ മാരിനേറ്റ് ചെയ്ത് സൂക്ഷിക്കുന്നത് രുചി വർധിപ്പിക്കുക മാത്രമല്ല, ബാക്ടീരിയയുടെ വളർച്ച തടയാനും സഹായിക്കും. മാരിനേറ്റ് ചെയ്ത മാംസം വായുകടക്കാത്ത പാത്രത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

 

ഫ്രിഡ്ജിലും ഫ്രീസറിലും സംഭരണ കാലാവധി

 

മാംസം എങ്ങനെ എവിടെ സൂക്ഷിക്കുന്നുവെന്നതിനെ ആശ്രയിച്ച്‌ അതിന്റെ സംഭരണ കാലാവധി വ്യത്യാസപ്പെടും. വലിയ മാംസ ഭാഗങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുകയാണെങ്കില്‍, ഏകദേശം മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ ഉപയോഗിക്കാം. ഫ്രീസറില്‍ ഇത് മാസങ്ങളോളം സൂക്ഷിക്കാം. ചെറിയ മാംസ ഭാഗങ്ങള്‍ ഫ്രിഡ്ജില്‍ ഒന്ന് മുതല്‍ രണ്ട് ദിവസവും ഫ്രീസറില്‍ മൂന്ന് മുതല്‍ നാല് മാസവും സൂക്ഷിക്കാം.

 

ശുചിത്വവും സുരക്ഷയും

 

മാംസം കൈകാര്യം ചെയ്യുമ്ബോള്‍, ഫ്രിഡ്ജിലെ മറ്റ് ഭക്ഷണവസ്തുക്കളുമായുള്ള സമ്ബർക്കം ഒഴിവാക്കുക. അസംസ്കൃത മാംസം മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് വേർതിരിച്ച്‌ സൂക്ഷിക്കുക.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.