June 12, 2025

മൂന്ന് ദിവസത്തെ ഇടിവിനൊടുവില്‍ കുതിച്ചുയർന്ന് സ്വര്‍ണവില : ഇന്ന് ഒറ്റയടിക്ക് കൂടിയത് 600 രൂപ 

Share

 

കൽപ്പറ്റ : തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുതിച്ചുയരുന്നു. ഒറ്റ ദിവസം കൊണ്ട് കൂടിയത് 600 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റ വില 72,160 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 9,020 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വർണവിലയില്‍ ഉണ്ടായ ഇടിവില്‍ ആശ്വാസത്തിലായിരുന്നു ആഭരണപ്രേമികള്‍. എന്നാല്‍, വീണ്ടും അവരെ നിരാശരാക്കി കൊണ്ടാണ് ഈ കുതിപ്പ്.

 

ഇന്നലെ 200 രൂപ കുറഞ്ഞാണ് ഒരു പവൻ സ്വർണത്തിന്റെ വില 71,560 രൂപയില്‍ എത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തില്‍ 1,480 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതില്‍ പകുതിയോളം രൂപ ഇന്ന് വീണ്ടും വർധിച്ചുവെന്ന് വേണം പറയാൻ. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂണ്‍ 5, 6 ദിവസങ്ങളില്‍ ആയിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 73,040 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് തുടക്കത്തില്‍ ആയിരുന്നു. ജൂണ്‍ ഒന്നിന് 71,360 രൂപയായിരുന്നു സ്വർണവില.

 

അടുത്ത രണ്ട് മാസത്തിനുള്ളില്‍ സ്വർണവിലയില്‍ 12 മുതല്‍ 15 ശതമാനം വരെ ഇടിവുണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് ക്വാന്റ് മ്യൂച്വല്‍ ഫണ്ട് റിപ്പോർട്ട് ചെയ്യുന്നത്. ഓഹരി വിപണിയിലെ സംഭവ വികാസങ്ങളും, ഡോളര്‍-രൂപ വിനിമയനിരക്കുമെല്ലാം സ്വർണ വിലയില്‍ പ്രതിഫലിക്കുന്നുണ്ട്. അതേസമയം, അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ചര്‍ച്ച ഉടൻ ഉണ്ടാകും. ഇതില്‍ ഇരുശക്തികളും രമ്യമായ പരിഹാരം കണ്ടാല്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടാകും എന്നാണ് റിപ്പോർട്ട്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.