June 12, 2025

വൈദ്യുതി മോഷണം അറിയിക്കുന്നവര്‍ക്ക് 50,000 രൂപവരെ കെഎസ്‌ഇബി പാരിതോഷികം തരും : ചെയ്യേണ്ടത് ഇത്ര മാത്രം

Share

 

തിരുവനന്തപുരം : കെഎസ്‌ഇബി ആന്‍റി പവർ തെഫ്റ്റ് സ്ക്വാഡ് കഴിഞ്ഞ സാമ്ബത്തികവർഷം 31,213 പരിശോധനകള്‍ നടത്തിയതില്‍ 4252 വൈദ്യുതി ദുരുപയോഗവും 288 വൈദ്യുതി മോഷണവും കണ്ടെത്തിയതായി കണക്കുകള്‍. പിഴയായി 41.14 കോടിരൂപ ചുമത്തി. പിഴ ഒടുക്കാത്തതിനാല്‍ ഒരാള്‍ക്കെതിരെ ക്രിമിനല്‍ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2025 ഏപ്രില്‍ മെയ് മാസങ്ങളിലായി നടത്തിയ 4149 പരിശോധനകളില്‍ 779 വൈദ്യുതി ദുരുപയോഗവും 30 മോഷണവും കണ്ടെത്തിയിട്ടുണ്ട്. 9.38 കോടി രൂപയാണ് ഇക്കാലയളവില്‍ പിഴചുമത്തിയത്.

 

വൈദ്യുതി മോഷണം ക്രിമിനല്‍ കുറ്റമാണ്. കണ്ടുപിടിക്കപ്പെട്ടാല്‍ ഇലക്‌ട്രിസിറ്റി ആക്‌ട് 2003, സെക്ഷൻ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു കേസെടുക്കുകയും ചെയ്യും. ഇതിന് മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കാം. വൈദ്യുതി മോഷണം നടത്തുന്നവർ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്‌ഇബിയെ അറിയിച്ച്‌ പിഴ അടച്ചാല്‍ ശിക്ഷാനടപടികളില്‍ നിന്നും ഒഴിവാക്കും. ഇത്തരത്തില്‍ തെറ്റ്തിരുത്തുവാൻ ഒരാള്‍ക്ക് ഒരവസരം മാത്രമേ ലഭിക്കൂ.

 

വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങള്‍ കെഎസ്‌ഇബിയുടെ സെക്ഷൻ ഓഫീസുകളിലോ ആന്‍റി പവർ തെഫ്റ്റ് സ്ക്വാഡിന്‍റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച്‌ അറിയിക്കാൻ കഴിയും. 9496010101 എന്ന എമർജൻസി നമ്ബരില്‍ വിളിച്ചും വാട്സാപ്പ് സന്ദേശമയച്ചും വിവരങ്ങള്‍ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങള്‍ക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷൻ ഓഫീസിന്‍റെ പേരും ചേർക്കുന്നത് ഉചിതമായിരിക്കുമെന്ന് കെഎസ്‌ഇബി അറിയിച്ചു.

 

വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നയാള്‍ക്ക് കെഎസ്‌ഇബി പാരിതോഷികം നല്‍കും. പിഴ തുക പൂർണ്ണമായി ഈടാക്കി അപ്പീലുകളുണ്ടെങ്കില്‍ അവയും തീർപ്പാക്കിയശേഷം കോമ്ബൗണ്ടിംഗ് ചാർജൊഴിക അധികം ഈടാക്കിയ തുകയുടെ അഞ്ച് ശതമാനം അഥവാ പരമാവധി 50,000 രൂപവരെ പാരിതോഷികമായി ലഭിക്കും. വിവരങ്ങള്‍ കൈമാറുന്ന ആളിന്‍റെ വിശദാംശങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കും.

 

ആന്‍റി പവർ തെഫ്റ്റ് സ്ക്വാഡ് സംസ്ഥാന, ജില്ലാ കാര്യാലയങ്ങളുടെ ഫോണ്‍ നമ്ബർ ചുവടെ.

 

വൈദ്യുതി ഭവൻ, തിരുവനന്തപുരം – 0471 -2444554

 

തിരുവനന്തപുരം 9446008154, 8155

 

കൊല്ലം 9446008480, 8481

 

പത്തനംതിട്ട (തിരുവല്ല) 9446008484, 8485

 

ആലപ്പുഴ 9496018592, 18623

 

കോട്ടയം 9446008156, 8157

 

ഇടുക്കി (വാഴത്തോപ്പ്) 9446008164, 8165

 

എറണാകുളം 9446008160, 8161

 

തൃശ്ശൂർ 9446008482, 8483

 

പാലക്കാട് 9446008162, 8163

 

മലപ്പുറം 9446008486, 8487

 

കോഴിക്കോട് 9446008168, 8169

 

വയനാട് (കല്‍പ്പറ്റ) 9446008170, 8171

 

കണ്ണൂർ 9446008488, 8489

 

കാസർകോട് 9446008172, 8173

 

കോള്‍ സെൻ്റർ നം. : 1912, 9496 01 01 01 (കോള്‍ & വാട്സാപ്)


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.