June 12, 2025

പുൽപ്പള്ളിയിൽ വിൽപ്പനക്കായി കൊണ്ടുവന്ന മാഹി മദ്യവുമായി ഒരാൾ പിടിയിൽ

Share

 

പുൽപ്പള്ളി : ചീയമ്പം 73 കവലയിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വിൽപ്പനക്കായി കൊണ്ടുവന്ന 8 കുപ്പി ( 4 ലിറ്റർ ) പുതുച്ചേരി ( മാഹി ) നിർമ്മിത മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. പുൽപ്പള്ളി അമരക്കുനി നിരവത്ത് വീട്ടിൽ സുരേഷ് .എൻ.പി ( 54 ) ആണ് പിടിയിലായത്.

 

ഇയാൾ ചീയമ്പം 73 കവലയിൽ പലചരക്ക് കട നടത്തി വരികയാണ്. മാഹിയിൽ നിന്നും കുറഞ്ഞ വിലക്ക് മദ്യം കൊണ്ടുവന്ന് 73 കവലയിലും മറ്റും വിൽപ്പന നടത്തുന്നതായി എക്സൈസ് ഇൻ്റലിജൻസിന് വിവരം ലഭിച്ചതിനെ തുടർന്ന് സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ.ജെ സന്തോഷും പാർട്ടിയും, ഐ.ബി പാർട്ടിയും ചേർന്നാണ് പരിശോധന നടത്തിയത്.

 

പ്രതിക്ക് മെഡിക്കൽ പരിശോധനയിൽ ശാരീരിക ആസ്വസ്ഥം അനുഭവപ്പെട്ടതിനെ തുടർന്ന് മാനന്തവാടി ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും പിന്നീട് പ്രതിയെ മാനന്തവാടി സബ് ജയിലിലേക്ക് റിമാൻ്റ് ചെയ്യുകയും ചെയ്തു .

 

പ്രിവൻ്റീവ് ഓഫീസർ പ്രകാശൻ KV, CEO മാരായ അമൽ തോമസ്,നിഷാദ് വി.ബി, CEO ഡ്രൈവർ വീരാൻ കോയ എന്നിവരാണ് പാർട്ടിയിലുണ്ടായിരുന്നത്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.