സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കൽപ്പറ്റ : സ്ഥിരം കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. മേപ്പാടി കെബി റോഡ് പഴയിടത്തു വീട്ടിൽ ഫ്രാൻസിസിനെ (54) യാണ് കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ ഡി.ആർ. മേഘശ്രീയാണ് കാപ്പ നടപ്പാക്കാൻ ഉത്തരവിറക്കിയത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ മേപ്പാടി ഇൻസ്പെക്ടർ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്.
മേപ്പാടി, കൽപ്പറ്റ, അമ്പലവയൽ, പുൽപ്പള്ളി, ബത്തേരി സ്റ്റേഷനുകളിൽ ഒട്ടേറെ എൻഡിപിഎസ് കേസുകളിൽ പ്രതിയാണ് ഫ്രാൻസിസ്. ജനുവരിയിൽ സുൽത്താൻബത്തേരിയിലെ ലോഡ്ജിൽ നിന്ന് 2.090 കിലോഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായിരുന്നു.