എസ്ഡിഎം എൽ.പി സ്കൂളിൽ സ്മാർട്ട് ലാബ് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : എസ്.ഡി.എം. എൽ.പി സ്കൂളിൽ കുട്ടികൾക്കായി തയ്യാറാക്കിയ സ്മാർട്ട് ലാബിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ടി. മണി നിർവഹിച്ചു. ലാബിൽ 30 ൽ അധികം ലാപ്ടോപ്പുകളും ഹൈസ്മാർട്ട് പ്രൊജക്റ്ററുകളും ഉണ്ട്.
ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് പുഷ്പ. ടി.എൻ സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് ബിജു. എ.കെ അധ്യക്ഷനായി. കൈറ്റ് ജില്ലാ കോർഡിനേറ്റർ ഹസീന. സി, കൈറ്റ് ട്രൈനർ അർജുൻ. പി.ബി, മുൻ ഹെഡ്മിസ്ട്രസ്സ് ബാലാംബിക, പി.ടി.എ പ്രതിനിധികൾ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു.