സംസ്ഥാനത്ത് ഇന്ന് രാവിലെ മൂന്നിടങ്ങളില്‍ കാട്ടാന ആക്രമണം : രണ്ടു പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മൂന്നിടത്ത് ഇന്ന് രാവിലെ കാട്ടാന ആക്രമണം ഉണ്ടായി. പാലക്കാട് അട്ടപ്പാടിയിലും പത്തനംതിട്ട കോന്നിയിലും മലപ്പുറം നാടുകാണി ചുരത്തിലുമാണ് കാട്ടാനകള്‍ ആക്രമണം ഉണ്ടായത്. കൂടാതെ അട്ടപ്പാടിയിലും കോന്നിയിലുമായി രണ്ട് പേർക്ക് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റു. മലപ്പുറത്ത് യുവാവ് രക്ഷപ്പെട്ടെങ്കിലും ഇദ്ദേഹത്തിൻ്റെ വാഹനം ആന തകർത്തു.
അതേസമയം അട്ടപ്പാടിയിലെ കാട്ടാന ആക്രമണത്തില്‍ തെക്കേ കടമ്ബാറ സ്വദേശി സെന്തില്‍(35) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 ക്ക് ഷോളയൂർ മൂലക്കടയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. വാരിയെല്ലിന് പരിക്കേറ്റ സെന്തില്‍ കോട്ടത്തറ ആശുപത്രിയില്‍ ചികിത്സിയിലാണ്. കൂടാതെ കോന്നി കല്ലേലില്‍ എസ്റ്റേറ്റ് ജീവനക്കാരന് നേര കാട്ടാന അക്രമണം ഉണ്ടായി. കലഞ്ഞൂർ സ്വദേശിയായ വിദ്യാധരൻ പിള്ളയ്ക്ക് നേരെയാണ് അക്രമണം ഉണ്ടായത്. പരിക്കേറ്റ വിദ്യാധരൻപിള്ളയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ഇന്ന് രാവിലെ ആറരയോടെ എസ്റ്റേറ്റില്‍ ജോലിക്ക് എത്തിയപ്പോഴായിരുന്നു അക്രമണം ഉണ്ടായത്.
മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തില്‍ വ്യൂ പോയിന്റിന് സമീപത്ത് വച്ചാണ് സ്കൂട്ടർ യാത്രികനെ ആന ആക്രമിച്ചത്. യാത്രികനായ കാരക്കോട് പുത്തരി പാടം സ്വദേശി തോരൻ ഷറഫുദ്ദീൻ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടു. കൂടാതെ ബൈക്ക് ആന തകർത്തു.