June 7, 2025

കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ അവസരം: ഡ്രൈവര്‍ കം കണ്ടക്ടര്‍ വിഭാഗത്തില്‍ 600 ഓളം ഒഴിവുകള്‍

Share

 

കെഎസ്‌ആർടിസി സ്വിഫ്റ്റില്‍ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നല്‍കണം. തുക താത്കാലിക സേവനകാലയളവില്‍ സെക്യൂരിറ്റി ഡിപ്പോസിറ്റായി നിലനിർത്തും. കെഎസ്‌ആർടിസിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷിക്കാം. ഇവർക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് ബാധകമല്ല.

 

ശമ്ബളം

 

എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം. അധികമണിക്കൂറിന് 130 രൂപ അധികസമയ അലവൻസായി നല്‍കും. അധികവരുമാനത്തില്‍ സ്വിഫ്റ്റില്‍ നിലവിലുള്ള ഇൻസെന്റീവ് സംവിധാനം അനുസരിച്ചുള്ള ഇൻസെന്റീവ് ബാറ്റയും നല്‍കും.

 

യോഗ്യത

 

ഹെവി ഡ്രൈവിങ് ലൈസൻസുണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെട്ടാല്‍ മോട്ടോർവാഹന വകുപ്പില്‍നിന്ന് നിശ്ചിതസമയത്തിനുള്ളില്‍ കണ്ടക്ടർ ലൈസൻസ് നേടിയിരിക്കണം. അംഗീകൃത ബോർഡ്/സ്ഥാപനത്തില്‍നിന്ന് പത്താംക്ലാസ് വിജയം. 30-ലധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളില്‍ അഞ്ചുവർഷത്തെ ഡ്രൈവിങ് പ്രവൃത്തിപരിചയം. വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള അറിവും വാഹനങ്ങളിലുണ്ടാകുന്ന ചെറിയ തകരാറുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും അഭികാമ്യം. പ്രായം: 24 മുതല്‍ 55 വരെ

 

അപേക്ഷ

 

വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകള്‍, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവസഹിതം അപേക്ഷിക്കണം. അവസാനതീയതി: ജൂണ്‍ 10-ന് വൈകീട്ട് അഞ്ച്. വിവരങ്ങള്‍ക്ക്: www.cmd.kerala.gov.in


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.