June 7, 2025

തുടർച്ചയായ നാലാം ദിനവും സ്വർണവിലയിൽ വർധന : ഇന്ന് 320 രൂപ കൂടി 73,000 കടന്നു

Share

 

സ്വർണവിലയില്‍ വീണ്ടും വർധനവ്. ഇന്ന് 320 രൂപ വർധിച്ച സ്വർണം പവന് 73,000 രൂപ കടന്നു. ഇന്ന് പവന് 73,040 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഈ മാസം നാലിന് 72,720 രൂപയായിരുന്നു സ്വർണവില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 9,130 രൂപയാണ്.

 

71,360 രൂപയിലാണ് ഈ മാസം സ്വർണവില ആരംഭിച്ചത്. ഇതായിരുന്നു ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വർണവില. പിന്നീട് ഓരോ ദിവസവും വില ഉയരുന്ന നിലയാണ് ഉള്ളത്. ജൂണ്‍ രണ്ടിന് 240 രൂപ വർധിച്ച്‌ സ്വർണവില 71,600 രൂപയിലെത്തി. അന്ന് വൈകുന്നേരം വൻ വർധനവ് കണ്ടു. 880 രൂപയാണ് വൈകുന്നേരം വർധിച്ചത്. ഇതോടെ സ്വർണവില 72480 രൂപയിലെത്തി. ജൂണ്‍ മൂന്നിന് വീണ്ടും സ്വർണവില വർധിച്ചു. 160 രൂപ വർധിച്ച്‌ സ്വർണവില പവന് 72,640 രൂപയായി. ജൂണ്‍ നാലിന്, അതായത് ഇന്നലെ 80 രൂപ വർധിച്ച്‌ 72,720 രൂപയിലെത്തി. ഈ വിലയില്‍ നിന്നാണ് ഇന്ന് 320 രൂപ വർധിച്ച്‌ സ്വർണവില പവന് 73,000 കടന്നത്.

 

സ്വർണവില ഗ്രാമിന് ഇന്ന് വർധിച്ചത് 40 രൂപയാണ്. ഇതോടെ ഇന്നലത്തെ വിലയായ 9,090ല്‍ നിന്ന് സ്വർണവില ഗ്രാമിന് 9,130 ആയി. 8,920 രൂപയിലാണ് ഈ മാസം ഗ്രാമിന് വില ആരംഭിച്ചത്. ജൂണ്‍ രണ്ടിന് 8,950 രൂപയിലും വൈകുന്നേരം 9,060 രൂപയിലുമെത്തിയ സ്വർണം ജൂണ്‍ മൂന്നിന് 9,080 രൂപയായി. ഇന്നലെ 9,090 രൂപയായിരുന്നു ഗ്രാമിന് വില.

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.