സിനിമാൾ മുക്കിന് സമീപം വീണ്ടും വാഹനാപകടം : രണ്ടു പേർക്ക് പരിക്ക്

കമ്പളക്കാട് : പള്ളിമുക്ക് സിനിമാൾ മുക്കിന് സമീപം വീണ്ടും വാഹനാപകടം. സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. കമ്പളക്കാട് സ്വദേശികളായ അഭിലാഷ് (28), മുജീബ് (40) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 8.45 ഓടെയാണ് അപകടം. റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ തിരിക്കുന്നതിനിടെ മറ്റൊരു സ്കൂട്ടർ വന്നിടിച്ചാണ് അപകടമെന്നാണ് വിവരം. പരിക്കേറ്റ രണ്ടുപേരെയും കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം പാലുവാങ്ങാൻ കാത്തുനിൽക്കുന്നതിനിടെ ജീപ്പിടിച്ച് 19 കാരിയുടെ ദാരുണമരണത്തിനിടയാക്കിയ സ്ഥലത്തിന് സമീപമാണ് ഈ അപകടവും നടന്നത്.