June 6, 2025

ഐപിഎല്ലില്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടി സായ് സുദര്‍ശന്‍, വൈഭവ് സൂര്യവൻഷി മികച്ച സ്ട്രൈക്കര്‍, പ്രസിദ്ധിന് പര്‍പ്പിള്‍ ക്യാപ്

Share

 

അഹമ്മദാബാദ് : ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ ആറ് റണ്‍സിന് വീഴ്ത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആദ്യ ഐപിഎല്‍ കിരീടത്തില്‍ മുത്തപ്പിട്ടപ്പോള്‍ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയത് ഗുജറാത്ത് ടൈറ്റൻസ് താരം സായ് സുദര്‍ശന്‍. ഐപിഎല്‍ പതിനെട്ടാം സീസണിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സായ് സുദര്‍ശന്‍ സ്വന്തമാക്കി. സീസണില്‍ 759 റണ്‍സുമായാണ് സായ് സുദര്‍ശന്‍ റണ്‍വേട്ടക്കാരനില്‍ ഒന്നാമനായത്.

 

ഐപിഎല്ലിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള എമേര്‍ജിംഗ് പ്ലേയര്‍ പുരസ്കാരവും സായ് സുദര്‍ശനാണ്.സീസണില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ള്‍(88) നേടിയതിനുള്ള പുരസ്കാരവും സായ് സ്വന്തമാക്കി.ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരത്തിനുള്ള പുരസ്കാരം മുംബൈ ഇന്ത്യൻസിന്‍റെ സൂര്യകുമാര്‍ യാദവ് സ്വന്തമാക്കി.ഐപിഎല്ലില്‍ ഏറ്റവും കടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് 25 വിക്കറ്റ് വീഴ്ത്തിയ ഗുജറാത്ത് പേസര്‍ പ്രസിദ്ധ് കൃഷ്ണ സ്വന്തമാക്കി.

 

ഐപിഎല്ലിലെ ഫെയർ പ്ലേ പുരസ്കാരം പതിവുപോലെ ചെന്നൈ സൂപ്പർ കിംഗ്സ്. ടൂര്‍ണമെന്‍റിലെ മികച്ച ക്യാച്ചിനുള്ള പുരസ്കാരം സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം കാമിന്ദു മെൻഡിസിനാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഡെവാള്‍ഡ് ബ്രെവിസിനെ പുറത്താക്കാന്‍ ബൗണ്ടറിയിലെടുത്ത ക്യാച്ചാണ് പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

 

ഐപിഎല്ലിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍ക്കുള്ള പുരസ്കാരം രാജസ്ഥാന്‍ റോയല്‍സിന്‍റെ പതിനാലുകാരൻ താരം വൈഭവ് സൂര്യവൻഷിക്കാണ്. സീസണില്‍ 206 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താണ് വൈഭവ് മികച്ച സ്ട്രൈക്കറായത്. സീസണില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് ബോള്‍ എറിഞ്ഞ ബൗളര്‍ക്കുള്ള പുരസ്കാരം ഗുജറാത്തിന്‍റെ മുഹമ്മദ് സിറാജാണ്. സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ താരത്തിനുള്ള പുരസ്കാരം സീസണില്‍ 40 സിക്സുകള്‍ പറത്തിയ ലക്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ നിക്കോളാസ് പുരാന്‍ സ്വന്തമാക്കി.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.