പഞ്ചായത്ത് തിരഞ്ഞെടുപ്പ് : വോട്ടര്‍പട്ടികയിൽ പേര് ചേര്‍ക്കാൻ ജൂണ്‍ 6 മുതല്‍ 21 വരെ അവസരം

പഞ്ചായത്ത് തിരഞ്ഞെടുപ്പിനായുള്ള കരട് വോട്ടർപട്ടിക ജൂണ്‍ 5-ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയില്‍ പേര് ചേർക്കാനുള്ള അവസരം ജൂണ്‍ 6 മുതല്‍ 21 വരെ ലഭിക്കും. 2025 ജനുവരി 1-ന് 18 വയസ് പൂർത്തിയാകുന്നവർക്ക് വോട്ടർപട്ടികയില്‍ പേര് ചേർക്കാൻ അർഹതയുണ്ട്.
പേര് ചേർക്കുന്നതിനായി അപേക്ഷിക്കുന്നവർ ആധാർ കാർഡ്, എസ്.എസ്.എല്‍.സി. സർട്ടിഫിക്കറ്റ്, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം. അപേക്ഷകള്‍ ഓണ്‍ലൈൻ വഴിയാണ് സമർപ്പിക്കേണ്ടത്. ഹിയറിങ്ങിനായി അപേക്ഷകർ നേരിട്ട് ഹാജരാകേണ്ടതുണ്ട്. കൂടാതെ, വീട്ടിലെ ഏതെങ്കിലും ഒരു അംഗത്തിന്റെ വോട്ടർ ഐ.ഡി. കാർഡിന്റെ വിവരങ്ങളും അപേക്ഷയോടൊപ്പം നല്‍കണം.
ഓരോ വാർഡിലെയും വോട്ടർമാരുടെ ലിസ്റ്റ് ആദ്യം ശേഖരിക്കേണ്ടതാണ്. നിയമസഭാ തിരഞ്ഞെടുപ്പിനായി പുതുതായി പേര് ചേർത്തവർക്ക് (മുൻപ് പഞ്ചായത്ത് ലിസ്റ്റില്‍ പേര് ചേർക്കാത്തവർക്ക്) പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവില്ല എന്നതും ശ്രദ്ധേയമാണ്. ഈ അവസരം പ്രയോജനപ്പെടുത്തി വോട്ടർപട്ടികയില്‍ പേര് ചേർക്കാനും പൗരബോധം പ്രകടിപ്പിക്കാനും എല്ലാവരും മുന്നോട്ട് വരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.