June 6, 2025

സ്വര്‍ണവില വീണ്ടും കൂടി ; ഈ മാസത്തെ ഉയര്‍ന്നനിരക്കില്‍

Share

 

കൽപ്പറ്റ : കേരളത്തില്‍ സ്വർണവില ഉയർന്നു. ഗ്രാമിന് 20 രൂപയുടെ വർധനവാണ് ഉണ്ടായത്. 9080 രൂപയായാണ് വില ഉയർന്നത്. പവന്റെ വില 160 രൂപ കൂടി.72,640 രൂപയായാണ് പവന്റെ വില കൂടിയത്. കഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണവിലയില്‍ മാറ്റം വന്നിരുന്നു. രാവിലെയും വൈകുന്നേരത്തും സ്വർണവില ഉയർന്നിരുന്നു.

 

ആഗോള വിപണിയില്‍ നാലാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലേക്ക് സ്വർണം വീണു. ഡോളർ നിരക്കില്‍ നേരിയ ഉയർച്ച രേഖപ്പെടുത്തി. ആറ് ആഴ്ചക്കിടയിലെ തകർച്ചയില്‍ നിന്നാണ് ഡോളർ ഇൻഡക്സ് കഴിഞ്ഞ ദിവസം കരകയറിയത്. യു.എസ്-ചൈന വ്യാപാര കരാർ സംബന്ധിച്ച അനിശ്ചിതത്വം സ്വർണവിലയെ വരും ദിവസങ്ങള്‍ സ്വാധീനിക്കുമെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

 

സ്പോട്ട് ഗോള്‍ഡിന്റെ വില 0.3 ശതമാനം താഴ്ന്ന് 3,369.98 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചർ നിരക്ക് 3,390 ഡോളറായി തുടരുകയാണ്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങും തമ്മില്‍ ഈയാഴ്ച സംസാരിക്കുന്നുണ്ട്. ഈ ചർച്ചകളില്‍ പോസിറ്റീവായ പുരോഗതിയുണ്ടായാല്‍ അത് സ്വർണവിലയെ സ്വാധീനിക്കും.

 

ഇന്ത്യൻ ഓഹരി വിപണികള്‍ നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. ദേശീയ സൂചിക നിഫ്റ്റിയില്‍ 72 പോയിന്റ് നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ ബോംബെ സൂചിക സെൻസെക്സിലെ നഷ്ടം 328 പോയിന്റാണ്. ഇന്ത്യയുടെ സാമ്ബത്തികസ്ഥിതി മികച്ചതാണെങ്കിലും ആഗോള സാഹചര്യങ്ങളാണ് ഇന്ത്യൻ ഓഹരി വിപണികളെ സ്വാധീനിക്കുന്നത്.

 

 

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.