May 30, 2025

വയനാട്ടിലെ അധ്യാപക ഒഴിവുകൾ

Share

 

അമ്പലവയൽ ∙ ഗവ. വെ‍ാക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സംസ്കൃതം, എച്ച്എസ്ടി സ്വീയിങ്, മലയാളം, ഇംഗ്ലീഷ് എന്നി തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജൂൺ 2 ന് രാവിലെ കൂടിക്കാഴ്ച നടത്തും.

 

വടുവൻചാൽ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവുള്ള മാത്തമാറ്റിക്സ് ( സീനിയർ), ബോട്ടണി (ജൂനിയർ), പൊളിറ്റിക്കൽ സയൻസ് (ജൂനിയർ),

ഹിന്ദി (ജൂനിയർ), ഇക്കണോമിക്സ് (ജൂനിയർ) എന്നി ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച മെയ് 29 ന് 11 ന് സ്കൂൾ ഓഫിസിൽ നടക്കും.

 

പാക്കം ∙ ഗവ.എൽപി സ്കൂളിൽ ഒഴിവുള്ള എൽപിഎസ്ടി താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച 30ന് 10ന് സ്കൂളിൽ നടക്കും.

 

വേലിയമ്പം ∙ ദേവിവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒഴിവുള്ള വൊക്കേഷണൽ ടീച്ചർ തസ്തികയിലേക്കുള്ള ദിവസവേതന അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 30ന് 10.30ന് സ്കൂളിൽ നടക്കും. ബിവിഎസ്ഇ ആൻഡ് എഎച്ച് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

 

ബത്തേരി∙ കല്ലൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുള്ള ഡ്രോയിങ്, പ്രീപ്രൈമറി എന്നീ താൽക്കാലിക അധ്യാപക തസ്തികകളിലേക്ക് കൂടിക്കാഴ്ച 30ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ,

 

ബത്തേരി∙ ഓടപ്പള്ളം ഗവ. ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുള്ള ജൂനിയർ ഹിന്ദി താൽക്കാലിക അധ്യാപക തസ്തികയിലേക്ക് കൂടിക്കാഴ്ച 30ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ.

 

ആനപ്പാറ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കണക്ക്, മലയാളം, ഹിസ്റ്ററി, ജൂനിയർ ബോട്ടണി, ജൂനിയർ സുവോളജി, ജൂനിയർ സോഷ്യോളജി താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 31നു രാവിലെ 10ന്.

 

കരിങ്കുറ്റി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻ‍ഡറി സ്കൂളിൽ യുപിഎസ്ടി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച മെയ് 29 ന് രാവിലെ 10.30ന്.

 

പനങ്കണ്ടി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കണക്ക്, ഫിസിക്സ്, ഹിന്ദി, ജൂനിയർ കെമിസ്ട്രി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 30നു രാവിലെ 10.30ന്.

 

മാനന്തവാടി ∙ ഗവ. കോളജിൽ ഇലക്ട്രോണിക്‌സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച ജൂൺ 6നു രാവിലെ 10.30ന്. 04935 240351.

 

വാകേരി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ എന്റർപ്രണർഷിപ് ഡവലപ്മെന്റ് താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച മെയ് 29 ന് രാവിലെ 11ന്. 9847108601.

 

കേണിച്ചിറ∙ പൂതാടി ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, മാത്‌സ് (രണ്ടും സീനിയർ), ഫിസിക്സ്, കെമിസ്ട്രി, സംസ്കൃതം, പൊളിറ്റിക്കൽ സയൻസ് (നാലും ജൂനിയർ) അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 30ന് 11ന്.

 

വാരാമ്പറ്റ ∙ ഗവ. ഹൈസ്കൂളിൽ എൽപിഎസ്ടി അറബിക്, യുപിഎസ്ടി അറബിക്, ഹിന്ദി, എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 30ന് 2ന്.

 

മാനന്തവാടി ഗവ കോളെജില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് തയ്യാറാക്കിയ പാനലിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂണ്‍ ആറിന് രാവിലെ 10. 30 ന് കോളെജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ -04935 240351.

 

 

വാകേരി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്എസ്ടി ഇംഗ്ലീഷ് വിഭാഗത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് എന്നിവയുമായി മെയ് 29 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 9048994650

 

 

വാകേരി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് വിഭാഗത്തിലേക്ക് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ മെയ് 29 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.ഫോണ്‍- 9847108601, 9446520814

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.