ബത്തേരിയിൽ നിർമ്മാണത്തിനിടെ മതിൽ തകർന്ന് വീണ് മൂന്ന് പേർക്ക് പരിക്ക്

സുൽത്താൻബത്തേരി : നിർമ്മാണത്തിനിടെ മതിൽ തകർന്ന് വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. ബത്തേരി ബ്ലോക്ക് ഓഫീസിന് സമീപം പട്ടരുപടിയിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്കാണ് പരുക്കേറ്റത്. ഇവരെ ഫയർഫോഴ്‌സും പൊലിസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.
രഞ്ജൻ വർമ (35), ധ്വജൻ അധികാരി (35), ഓമിത്ത് വർമ (32) എന്നിവർക്കാണ് പരുക്കേറ്റത്. കൈ കാലുകൾക്ക് പരുക്കേറ്റ ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് ചുറ്റുമതിൽ നിർമിക്കാൻ മണ്ണ് നീക്കുന്നതിനിടെ സമീപത്തെ സ്വകാര്യവ്യക്തിയുടെ കരിങ്കൽ ചുറ്റുമതിൽ വീണാണ് അപകടം.