സ്നേഹഭവനം താക്കോൽദാനം

കണിയാമ്പറ്റ : ഖിദ്മത്തുൽ ഇസ്ലാംസംഘം മഹല്ല് ജമാഅത്ത് കമ്മിറ്റി പച്ചിലക്കാട്ടെ നിർധന കുടുംബത്തിന് നിർമിച്ചുനൽകിയ സ്നേഹ വീടിന്റെ താക്കോൽദാനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പച്ചിലക്കാട് മഹല്ല് കമ്മിറ്റി നിർമിച്ചുനൽകുന്ന രണ്ടാമത്തെ സ്നേഹഭവനമാണിത്. മദ്രസയിൽ പുതുതായി ആരംഭിച്ച സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനവും തങ്ങൾ നിർവഹിച്ചു.
പച്ചിലക്കാട് നശാത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട് പി.ആലിക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുട്ടി ഹസനി, അബ്ദുൽ ഗഫൂർ കാട്ടി, ഗഫൂർ വാഫി, റഷീദ് ദാരിമി, സുബൈർ കക്കട്ടിൽ, കെ.സി. കുഞ്ഞമ്മദ്ഹാജി, അബ്ദുള വരിയിൽ, മുസ്തഫ കുന്നോത്ത്, ഉള്ളോടൻ മുഹമ്മദ്, ഗഫൂർ തച്ചറമ്പൻ, ഫാസിൽ ഇളയടുത്ത്, കാസിം പെരിങ്ങോളൻ, ഫിൽസർ, കാസിം കമ്പളക്കാട് തുടങ്ങിയവർ സംസാരിച്ചു.
ചിത്രം : പച്ചിലക്കാട് മഹല്ല് കമ്മിറ്റി നിർമിച്ചുനൽകിയ സ്നേഹഭവനത്തിൻ്റെ താക്കോൽദാനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു.