ഐഡിബിഐ ബാങ്കിൽ 600ലധികം ഒഴിവുകള്‍ ; മെയ് 20 വരെ അപേക്ഷിക്കാം

ഐഡിബിഐ ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നു. ഗ്രേഡ് ഒ തസ്തികയിലേക്ക് നിലവില്‍ 600 ലധികം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി മെയ് 20 വരെ അപേക്ഷിക്കാം. ഇന്ത്യയിലുടനീളം, കേരളത്തിലും നിയമനങ്ങള്‍ നടക്കും.
തസ്തിക & ഒഴിവ്
ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് O റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 676.
കേരളത്തില്‍ ആലപ്പുഴ, കണ്ണൂര്‍, കൊല്ലം, കൊച്ചി, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലായി ഒഴിവുണ്ട്.
തെരഞ്ഞെടുപ്പ്
അപേക്ഷകരില്‍ നിന്ന് യോഗ്യരായവരെ എഴുത്ത് പരീക്ഷക്ക് വിളിപ്പിക്കും. ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷനും, മെഡിക്കല്‍ ടെസ്റ്റും, ഇന്റര്‍വ്യൂവും നടത്തും. അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടക്കും.
പ്രായപരിധി
20 വയസിനും, 25 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി 5 വര്‍ഷവും, ഒബിസി 3 വര്‍ഷവും, ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് നല്‍കും.
യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിഗ്രി വിജയിച്ചിരിക്കണം.
കമ്പ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്.
ശമ്പളം
ഐഡിബി ഐ ബാങ്കിന്റെ നിയമങ്ങള്‍ക്കനുസരിച്ച് ഗ്രേഡ് ഒ തസ്തികയില്‍ ശമ്പളം അനുവദിക്കും. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
അപേക്ഷ ഫീസ്
എസ്.സി-എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 250 രൂപ അപേക്ഷ ഫീസുണ്ട്. മറ്റുള്ളവര്‍ 1050 രൂപ അപേക്ഷ ഫീസായി നല്‍കണം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഐഡിബി ഐ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം Career പോര്‍ട്ടലില്‍ നിന്ന് Current Openings തിരഞ്ഞെടുക്കുക. ശേഷം അസിസ്റ്റന്റ് മാനേജര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് Apply Now ക്ലിക് ചെയ്യുക.