May 8, 2025

83 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനമിറക്കി ; ജൂൺ 4 വരെ അപേക്ഷിക്കാം

Share

 

വിവിധ വകുപ്പുകളിലെ 83 തസ്തികയിൽ നിയമനത്തിന് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 20 തസ്തികയിൽ നേരിട്ടും 6 തസ്തികയിൽ തസ്തികമാറ്റം വഴിയുമാണു നിയമനം. 2 തസ്തികയിൽ പട്ടികജാതി/പട്ടികവർഗ സ്‌പെഷൽ റിക്രൂട്ട്‌മെന്റും 55 തസ്തികയിൽ എൻ.സി.എ നിയമനവുമാണ്. ഗസറ്റ് തീയതി 30.04.2025. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 4 രാത്രി 12 വരെ.

 

വെബ്‌സൈറ്റ്: www.keralapsc.gov.in

 

നേരിട്ടുള്ള നിയമനം: പൊലിസ് വകുപ്പിൽ സ്‌പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി, അസിസ്റ്റന്റ് പ്രഫസർ ഇൻ അനാട്ടമി, അസിസ്റ്റന്റ് പ്രഫസർ ഇൻ ജനിറ്റോ യൂറിനറി സർജറി (യൂറോളജി), അസിസ്റ്റന്റ് പ്രഫസർ ഇൻ മെഡിക്കൽ ഓങ്കോളജി, ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റിസർച്ച് അസിസ്റ്റന്റ് (മൈക്രോ ബയോളജി), വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ സോഷ്യൽ സയൻസ്, ഹൈസ്‌കൂൾ ടീച്ചർ ഫിസിക്കൽ സയൻസ്, തദ്ദേശ സ്വയംഭരണ വകുപ്പിൽ ഫാർമസിസ്റ്റ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ആയുർവേദ തെറപ്പിസ്റ്റ്, ഭാരതീയ ചികിൽസാ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്2, തൊഴിലാളി ക്ഷേമബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ജല അതോറിറ്റിയിൽ ഓവർസിയർ ഗ്രേഡ് 3, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ), പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (പ്ലംബർ), അച്ചടി വകുപ്പിൽ ഓഫ്‌സെറ്റ് പ്രിന്റിങ് മെഷീൻ ഓപറേറ്റർ ഗ്രേഡ്2, പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിഭാഗം) വകുപ്പിൽ ലൈൻമാൻ തുടങ്ങിയവ.

 

തസ്തികമാറ്റം വഴി നിയമനം: വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ സോഷ്യൽ സയൻസ്, ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്), ഹൗസ്‌ഫെഡിൽ പ്യൂൺ, ജല അതോറിറ്റിയിൽ ഓവർസിയർ ഗ്രേഡ്3, പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (പ്ലംബർ), ഫെഡറേഷൻ ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ് ഡവലപ്‌മെന്റ് കോഓപറേറ്റീവ് ലിമിറ്റഡിൽ വാച്ച്മാൻ എന്നിവ.

 

സ്‌പെഷൽ റിക്രൂട്ട്‌മെന്റ്

കോളജ് വിദ്യാഭ്യാസ വകുപ്പിൽ (ലോ കോളജുകൾ) അസിസ്റ്റന്റ് പ്രഫസർ ഇൻ ലോ, പൊലിസ് വകുപ്പിൽ പൊലിസ് കോൺസ്റ്റബിൾ (ട്രെയിനി).

 

എൻ.സി.എ നിയമനം

 

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.ടി അറബിക്, എച്ച്.എസ്.ടി ഗണിതശാസ്ത്രം, എച്ച്.എസ്.ടി ഫിസിക്കൽ സയൻസ്, മ്യൂസിക് ടീച്ചർ, ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്, കെ.എസ്.എഫ്.ഇയിൽ പ്യൂൺ/വാച്ച്മാൻ തുടങ്ങിയവ.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.