ഒണ്ടയങ്ങാടി 54 ലെ ബസ്സപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

മാനന്തവാടി : ഒണ്ടയങ്ങാടി 54 ന് സമീപം കഴിഞ്ഞയാഴ്ച കര്‍ണാടക ആര്‍ടിസി ബസ്സും, സ്വകാര്യ ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. പെരിന്തല്‍മണ്ണ മണ്ണേങ്ങല്‍ ഇളയോടത്ത് ഹുസൈന്‍ (55) ആണ് മരിച്ചത്. പെരിന്തല്‍മണ്ണയില്‍ നിന്നും വയനാട് സന്ദര്‍ശിക്കാനായെത്തിയ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സിലുണ്ടായിരുന്നയാളായിരുന്നു ഹുസൈന്‍. അപകടത്തിൽ 40 ഓളം പേർക്ക് പരിക്കേറ്റിരുന്നു.
ഭാര്യ : വിരിയേമ്മു. മക്കള്‍ : ഹൈറുന്നീസ, ഷംസീറ, മുഹമ്മദ് ഉനൈസ്.
സഹോദരന്മാര്‍ : മുഹമ്മദലി, കോമ മുസ്ലിയാര്‍, മുസ്തഫ സഖാഫി.