കാട്ടിക്കുളം 54ല്‍ ബസ്സുകൾ കൂട്ടിയിടിച്ച് 38 പേർക്ക് പരിക്ക്

മാനന്തവാടി : കാട്ടിക്കുളം താഴെ 54ല്‍ വൻ വാഹനാപകടം. കർണാടക ട്രാൻസ്പോർട്ട് ബസും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ 38 ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് 4.15 മണിയോടെയാണ് സംഭവം.
പരിക്കേറ്റവരെ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ടൂറിസ്റ്റ് ബസ്സിൽ കുടുങ്ങിക്കിടക്കുന്ന ഡ്രൈവറെ രക്ഷിക്കാനുള്ള ശ്രമം നടക്കുകയാണ്.