April 29, 2025

പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടിച്ച്‌ ഇന്ത്യന്‍ സൈന്യം : കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലെന്ന് റിപ്പോര്‍ട്ട്

Share

 

പഹല്‍ഗാം : പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടിച്ച്‌ ഇന്ത്യൻ സൈന്യം. കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലെന്ന് റിപ്പോർട്ട്. രണ്ടു മണിക്കൂറോളമായി ഏറ്റുമുട്ടല്‍ നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലം സുരക്ഷാസേന പുറത്തുവിട്ടിട്ടില്ല. പഹല്‍ഗാമിലെ ഭീകരർ തന്നെയാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.

 

കഴിഞ്ഞദിവസം കുല്‍ഗാം വനേമേഖലയില്‍ വെച്ച്‌ ഭീകരരും സൈന്യവും തമ്മില്‍ വെടിവെപ്പുണ്ടായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെടുന്നതിനിടെ സൈന്യത്തിന് നേരെ ഭീകരർ വെടിവെക്കുകയായിരുന്നു. തുടർന്ന് സൈന്യം തിരിച്ചടിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാലിടങ്ങളില്‍ സൈന്യം ഭീകരർക്ക് സമീപത്തെത്തിയതായും റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.

 

ഭീകരർ നിലവില്‍ ദക്ഷിണ കശ്മീരില്‍ തന്നെയുണ്ട് എന്നാണ് സുരക്ഷാ ഏജൻസികളുടെ അനുമാനം. ഭീകരർക്കായി വ്യാപകമായ തിരച്ചിലാണ് കശ്മീർ താഴ്വരയില്‍ നടക്കുന്നത്. സൈന്യവും സിആർപിഎഫും ജമ്മുകശ്മീർ പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ക്കിടെ നാല് വ്യത്യസ്ത സ്ഥലങ്ങളില്‍ വെച്ച്‌ ഇവരെ കണ്ടെത്താൻ സുരക്ഷാ ഏജൻസികള്‍ക്ക് സാധിച്ചിരുന്നു


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.