തുടര്‍ച്ചയായ രണ്ടാംദിനവും സ്വർണവിലയില്‍ ഇടിവ്

സംസ്ഥാനത്തെ സ്വർണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ 72,040 രൂപയിലാണ് സ്വര്‍ണ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,005 രൂപയിലാണ് സ്വര്‍ണ വില. ഏപ്രില്‍ 22 ന് സ്വര്‍ണ വില 74,320 രൂപയിലേക്ക് എത്തിയ ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണ വില കുറയുന്നത്. ബുധനാഴ്ച 2200 രൂപ കുറഞ്ഞാണ് 72120 രൂപയിലേക്ക് സ്വര്‍ണ വില എത്തിയത്. ഇതോടെ രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 2,280 രൂപയാണ്.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
രാജ്യാന്തര തലത്തില്‍ സാമ്ബത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിയുന്നുണ്ടെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.