April 19, 2025

ഇഎസ്‌ഐ കോര്‍പ്പറേഷനില്‍ 558 ഒഴിവുകൾ : മെയ് 26 വരെ അപേക്ഷിക്കാം

Share

 

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർ പറേഷനു (ESIC ) കീഴിൽ വിവിധ റീജിയനുകളിൽ സ്പഷെലിസ്റ്റ് ഗ്രേഡ് II (സീനിയർ/ജൂനിയർ സ്‌കെയിൽ) തസ്തികയിൽ 558 ഒഴിവിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളം, ആന്ധ്രപ്രദേശ്, അസം, ചണ്ഡിഗഡ്, ഹിമാചൽപ്രദേശ്, ജമ്മു കശ്മിർ, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, തമിഴ്നാട്, ബിഹാർ, ഛത്തീസ്ഗഡ്, ഡൽഹി, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് അവസരം. കേരളത്തിൽ 34 ഒഴിവുണ്ട്. മെയ് 26 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.esic.gov.in

 

ഒഴിവുള്ള വിഭാഗങ്ങൾ

 

സ്പഷെലിസ്റ്റ് ഗ്രേഡ് II (സീനിയർ)

 

കാർഡിയോളജി, കാർഡിയോതൊറാസിക് സർജറി/ കാർഡിയോതൊറാസിക് ആൻഡ് വാസ്‌കുലാർ സർജറി, എൻഡോക്രൈനോളജി, ഗ്യാസ്‌ട്രോ എൻട്രോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി/ ബേൺസ്, സർജിക്കൽ ഓങ്കോളജി (കാൻസർ സർജറി), യുറോളജി.

 

സ്പഷെലിസ്റ്റ് ഗ്രേഡ് II (ജൂനിയർ)

 

അനസ്തീസിയ, ബയോകെമിസ്ട്രി, ഡെർമറ്റോളജി ആൻഡ് എസ്.ടി.ഡി, ഇ.എൻ.ടി, ഒഫ്താൽമോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, മൈക്രോബയോളജി, ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി, ഓർത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ്, പതോളജി, പൾമനറി മെഡിസിൻ, റേഡിയോളജി, സൈക്യാട്രി, റെസ്പിരേറ്ററി മെഡിസിൻ.

 

യോഗ്യതയും ശമ്പളവും

 

സ്പഷെലിസ്റ്റ് ഗ്രേഡ് II (സീനിയർ)

 

അംഗീകൃത മെഡിക്കൽ യോഗ്യത, ബന്ധപ്പെട്ട സ്‌പെഷ്യൽറ്റിയിൽ പി.ജി ബിരുദം, 5 വർഷ പരിചയം, 45 വയസ്, 78,800 രൂപ.

 

സ്പഷെലിസ്റ്റ് ഗ്രേഡ് II (ജൂനിയർ)

അംഗീകൃത മെഡിക്കൽ യോഗ്യത, ബന്ധപ്പെട്ട സ്‌പെഷ്യൽറ്റിയിൽ പിജി . പി.ജി ബിരുദക്കാർക്ക് 3 വർഷവും പി.ജി ഡിപ്ലോമക്കാർക്ക് 5 വർഷവും

 

പരിചയം, 45 വയസ്, 67,700 രൂപ.

 

അപേക്ഷാ ഫീസ്: 500 രൂപ. ESI Fund account No.II’ എന്ന പേരിൽ തൃശൂരിൽ മാറാവുന്ന ഡി.ഡിയായി അടയ്ക്കണം. പട്ടികവിഭാഗം, സ്ത്രീകൾ, വിമുക്തഭടൻമാർ, ഭിന്നശേഷിക്കാർ, ഇ.എസ്.ഐ.സി എംപ്ലോയി എന്നിവർക്കു ഫീസില്ല.

 

അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡി.ഡിയും സഹിതം താഴെ വിലാസത്തിൽ അയക്കുക: Regional Director, ESI Corporation, Panchdeep Bhawan, North Swaraj Round, Thrissur-680 020, Kerala

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.