April 19, 2025

എംഡിഎയുമായി യുവാക്കള്‍ പിടിയില്‍

Share

 

അമ്പലവയല്‍ : മഞ്ഞപ്പാറയില്‍ എംഡിഎയുമായി യുവാക്കള്‍ പിടിയില്‍. നെല്ലാറച്ചാല്‍ സ്വദേശിയായ അബ്ദുല്‍ ജലീല്‍ (35) , അബ്ദുള്‍ അസീസ് (25)എന്നിവരെയാണ് 1.73 ഗ്രാം എംഡിഎംഎയുമായി ഇന്നലെ വൈകിട്ട് പോലീസ് കസ്റ്റഡിയിലെടുത്തത്.

 

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്‌കോഡും അമ്പലവയല്‍ പോലീസും സംയുക്തമയാണ് മഞ്ഞപ്പാറയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 12 8333 നമ്പര്‍ പള്‍സര്‍ ബൈക്കില്‍ നിന്നും എംഡി എം എ പിടികൂടിയത്. ഇവരുടെ സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോ എന്നുള്ള അന്വേഷണത്തിലാണ് പോലീസ്.

 

സിവില്‍ പോലീസ് ഓഫീസര്‍ സുരേഷ് ജി,അജല്‍ കെ ഡ്രാവര്‍,സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ്, ജയന്‍ ജോളി എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.