തൊഴിലുറപ്പു തൊഴിലാളികൾക്ക് വേദനം നൽകാത്തത് പ്രതിഷേധാർഹം – യൂത്ത് കോൺഗ്രസ്

ചീരാൽ : കഴിഞ്ഞ മൂന്നു മാസക്കാലമായി മുടങ്ങി കിടക്കുന്ന തൊഴിലുറപ്പു തൊഴിലാളികളുടെ വേദനം എത്രയും പെട്ടന്ന് വിതരണം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് ചീരാൽ മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. പെരുന്നാൾ വിഷു ഈസ്റ്റർ എന്നീ ആഘോഷങ്ങളുടെ സമയം ആയിട്ട് പോലും വേദനം നൽകാത്തത് തൊഴിലാളികളോടുള്ള വെല്ലുവിളി ആണെന്നും യോഗം ആരോപിച്ചു. വളരെ വേഗത്തിൽ വേദനം നൽകാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട് പോകുമെന്നും അറിയിച്ചു . മണ്ഡലം പ്രസിഡന്റ് അജയ് മാങ്കൂട്ടത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഫ്സൽ പീച്ചു, രാഹുൽ ആലിങ്ങൽ, വിപിൻ നമ്പിയാർകുന്നു, സുജിത് പി സി , സജി പഴൂർ , രെജീഷ് മുണ്ടക്കോലി , മനു ജോയ് , ഷജീർ ചീരാൽ തുടങ്ങിയവർ സംസാരിച്ചു .