മരത്തിൽ നിന്നും വീണ് അധ്യാപകൻ മരിച്ചു

മാനന്തവാടി : കല്ലോടി കയ്യോത്ത് മരത്തിന്റെ ചോല ചാടിക്കുന്നതിനിടെ അധ്യാപകൻ മരത്തിൽ നിന്നും വീണു മരിച്ചു. കല്ലോടി സെന്റ് ജോസഫ്സ് സ്കൂൾ അധ്യാപകൻ ഇല്ലിക്കൽ ജെയ്സൺ (47) ആണ് മരിച്ചത്.
ഇന്നുച്ചയ്ക്ക് വീട്ടുവളപ്പിലെ മരത്തിന്റെ ശിഖരങ്ങൾ വെട്ടുന്ന തിനിടെയായിരുന്നു അപകടമെന്ന് നാട്ടുകാർ പറഞ്ഞു. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പരേതനായ ഔസേപ്പ് -ഏലിയാമ്മ ദമ്പതികളുടെ മകനാണ് ജെയ്‌സൺ. ഭാര്യ: ജിൻസി (അധ്യാപിക, വാളേരി ഗവ.ഹൈസ്കൂൾ), മക്കൾ: നിസ, സിയ.