വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

മാനന്തവാടി : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തലപ്പുഴ 46 മൈല്‍ വാഴയില്‍ നസീഹ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ തലപ്പുഴ ഗവ.എഞ്ചിനീയറിങ് കോളേജിന് സമീപത്ത് വെച്ചാണ് നസീഹ് ഓടിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്. വാഴയില്‍ സലീമിന്റെയും നസീമയുടെയും മകനാണ്. സഹോദരങ്ങള്‍: ആയിഷ, റാബിയ, തസ്വിനി. മയ്യത്ത് നിസ്‌ക്കാരം നാളെ (ഏപ്രില്‍12)