കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് : 550ലധികം ഒഴിവുകൾ

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് 2025ലെ വിവിധ പോസ്റ്റുകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. 38 തസ്തികകളിലായി ആകെ 550ലധികം ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ഹെൽപ്പർ മുതൽ മെഡിക്കൽ ഓഫീസർ വരെയുള്ള തസ്തികകളിലാണ് ഒഴിവുകൾ. മിനിമം ഏഴാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അവസരമുണ്ട്.
തസ്തിക & ഒഴിവ്
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ 550 ഒഴിവുകൾ. ആകെ 38 തസ്തികകൾ.
എൽഡി ക്ലർക്ക്, ഹെൽപ്പർ, സാനിറ്റേഷൻ വർക്കർ, ഗാർഡ്‌നർ, കൗബോയ്, ലിഫ്റ്റ് ബോയ്, റൂം ബോയ്, പ്ലംബർ, ലൈവ്‌സ്റ്റോക്ക്, വെറ്ററിനറി സർജൻ, എൽഡി ടൈപ്പിസ്റ്റ്, അസിസ്റ്റന്റ് ലൈൻമാൻ, ശാന്തിക്കാരൻ, ലാമ്പ് ക്ലീനർ, ആയ ഓഫീസ് അറ്റൻഡന്റ്, സ്വീപ്പർ, ലാബ് അറ്റൻഡർ, ഡ്രൈവർ, ടീച്ചർ തുടങ്ങിയ ഒഴിവുകളാണുള്ളത്.
ഇതിൽ എൽഡി ക്ലർക്ക് 36 ഒഴിവും, ഹെൽപ്പർ 14, സാനിറ്റേഷൻ വർക്കർ 116, കൗബോയ് 30, റൂം ബോയ് 118 എന്നിങ്ങനെ ഒഴിവുകളുണ്ട്. വിശദമായ ഒഴിവ് വിവരങ്ങൾ ചുവടെ വിജ്ഞാപനത്തിൽ.
പ്രായപരിധി
18 വയസ് മുതൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ബാധകം.
യോഗ്യത
എൽഡി ക്ലർക്ക്: പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം.
ഹെൽപ്പർ: 7ക്ലാസ് വിജയം. ഇലക്ട്രിക്കൽ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്.
സാനിറ്റേഷൻ വർക്കർ, ഗാർഡ്‌നർ, കൗബോയ്, ലിഫ്റ്റ് ബോയ് , റൂം ബോയ്, ലാമ്പ് ക്ലീനർ, സ്വീപ്പർ പോസ്റ്റുകളിൽ ഏഴാം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം.
ഡ്രൈവർ: 7ാം ക്ലാസ് വിജയം. കൂടെ LMV ലൈസൻസ്. മൂന്ന് വർഷത്തെ എക്‌സ്പീരിയൻസ്.
എൽഡി ക്ലർക്ക് (ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ) ലാബ് അറ്റൻഡന്റ് പോസ്റ്റുകളിൽ പത്താം ക്ലാസുകാർക്ക് അപേക്ഷിക്കാം.
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വെബ്‌സൈറ്റ് സന്ദർശിച്ച് ഒറ്റത്തവണ രജിസ്‌ട്രേഷൻ പൂർത്തിയാക്കി അപേക്ഷ നൽകണം.