വയനാട്ടിൽ തേനീച്ചയുടെ കുത്തേറ്റ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു

മാനന്തവാടി : കാട്ടിക്കുളം ആലത്തൂരില്‍ തേനീച്ചയുടെ കുത്തേറ്റ് എസ്റ്റേറ്റ് തൊഴിലാളി മരിച്ചു. കാട്ടികുളം മണ്ണുണ്ടി ഉന്നതിയിലെ വെള്ളു(63) ആണ് മരിച്ചത്. ഇന്ന് രാവിലെ 11:30നാണ് സംഭവം. തേനീച്ച ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. മൃതദേഹം മനാന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മരത്തിന് മുകളിലായുണ്ടായിരുന്ന തേനീച്ചക്കൂട് പരുന്ത് ഇളക്കുകയും, തേനീച്ചകൾ കൂട്ടമായി മരത്തിന് താഴെ ജോലിയെടുക്കുകയായിരുന്ന വെള്ളുവിനെ ആക്രമിക്കുകയു മായിരുന്നെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. ഉടൻ ആശുപത്രിയി ലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.